കുറ്റ്യാടി: വിപരീത സാഹചര്യങ്ങളെ അതിജീവിച്ച് പഠിച്ചുമുന്നേറിയവരാണ് ലോകചരിത്രത്തിന്റെ ഗതിവിഗതികൾ മാറ്റിമറിച്ചതെന്ന് തുറമുഖ-പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ. നരിക്കൂട്ടുംചാൽ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരീക്ഷകളിൽ വിജയികളായ വിദ്യാർഥികളെ അനുമോദിച്ചു. സി.എ പരീക്ഷ ജേതാവ് മുഹമ്മദ് ആഷിക്കിന് മന്ത്രി ഉപഹാരം നൽകി. എ.പി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. സമീർ ഓണിയിൽ കരിയർ ഗൈഡൻസ് ക്ലാസിന് നേതൃത്വം നൽകി. വി. നാസർ മാസ്റ്റർ, ടി.കെ. ഫൈസൽ, വി.പി. അജിനാസ്, പി.സി. മൂസ ഹാജി, കണ്ടോത്ത് അമ്മത് ഹാജി എന്നിവർ സംസാരിച്ചു. പടം: Anumodanam kty നരിക്കൂട്ടുംചാൽ മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.