ഉള്ള്യേരി: ആനവാതിൽ പൗരവേദി സംഘടിപ്പിച്ച ആദരപൂർവം പരിപാടി ഗ്രാമപഞ്ചായത്ത് അംഗം കെ. ബീന ഉദ്‌ഘാടനം ചെയ്തു. കൃഷ്‌ണൻ കൂവിൽ അധ്യക്ഷത വഹിച്ചു. എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ശ്രീജ്യോത്സ്ന, കോഴിക്കോട് മിംസ് ആശുപത്രിയിൽ എമർജൻസി വിഭാഗത്തിൽ തുടർച്ചയായി മൂന്നാം തവണയും മികച്ച ജീവനക്കാരനായി തെരഞ്ഞെടുക്കപ്പെട്ട എം.ടി. സജീഷ്, വനമിത്ര പുരസ്‌കാരം ലഭിച്ച രാഘവൻ അരിക്കുളം എന്നിവരെ ചടങ്ങിൽ ആദരിച്ചു. വി. ഗംഗാധരൻ മാസ്റ്റർ, എം. ചന്തപ്പൻ മാസ്റ്റർ, അഡ്വ. സി. ലാൽകിഷോർ, എം.പി.അബ്ദുൽ ജലീൽ, ഷൈജു കുരുന്നൻകണ്ടി, ബാലൻ ശ്രീവൽസം എന്നിവർ സംസാരിച്ചു. രാഘവൻ അരിക്കുളം മുഖ്യപ്രഭാഷണം നടത്തി. പടം .ULY.777. മിംസ് ആശുപത്രിയിലെ എമർജൻസി വിഭാഗത്തിൽ മികച്ച ജീവനക്കാരനായി തെരഞ്ഞെടുക്കപ്പെട്ട എം.ടി. സജീഷിനു ആനവാതിൽ പൗരവേദി ഉപഹാരം നൽകിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.