ആദരിച്ചു

കോഴിക്കോട്: 70 വർഷം പൂർത്തിയാവുന്ന യുവസാഹിതി, സമാജം ട്രസ്റ്റ് സ്ഥാപകനും അഖിലേന്ത്യതലത്തിൽ അറിയപ്പെടുന്ന വിദ്യാഭ്യാസ-വ്യവസായ പ്രമുഖനുമായ ടി.പി. ഇമ്പിച്ചമ്മദിനെയും സമാജം സഹസ്ഥാപകരേയും കോഴിക്കോട് പൗരവേദി . ടാഗോർ സെന്‍റിനറി ഹാളിൽ മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ചു. ഗൾഫാർ പി. മുഹമ്മദലി കോഴിക്കോടിന്‍റെ സ്​നേഹാദരണ മുദ്ര സമർപ്പിച്ചു. നഗര പൗരവേദി ചെയർമാൻ സി.എം. നജീബ് അധ്യക്ഷത വഹിച്ചു. കൺവീനർ എഞ്ചി. പി. മുഹമ്മദ് കോയ സ്വാഗതം പറഞ്ഞു. കെ.വി. ഉമ്മർ ഫാറൂഖ് ടി.പി. ഇമ്പിച്ചമ്മദിനെ പരിചയപ്പെടുത്തി. സാബി തെക്കെപ്പുറം യുവസാഹിതിയുടെ ആദരം സമർപ്പിച്ചു. യുവസാഹിതിയുടെ സ്ഥാപക പ്രമുഖരായ എ.വി.സി. അഹമ്മദ് കോയ, എ.എം. പക്കർ കോയ, സി.പി. ആലിക്കോയ എന്നിവരെയും . പ്രഫ: പി.ഒ.ജെ. ലബ്ബ, ഇ.പി. ഇമ്പിച്ചിക്കോയ, സി.പി. കുഞ്ഞഹമ്മദ്, എ.ടി. അബ്ദുള്ള കോയ, കെ. അബൂബക്കർ, സി.പി.കെ. മരക്കാർ എന്നിവർ സംസാരിച്ചു. മുസ്തഫ മുഹമ്മദ് നന്ദി പറഞ്ഞു. എം.എസ്. ബാബുരാജിന്‍റെ പേരമകൾ നിഷിമ സലീമിന്‍റെ സംഗീത വിരുന്നും ഉണ്ടായിരുന്നു. പടം: Imbichammed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.