ഉദുമ: കണ്ണികുളങ്ങരയിലെ പരേതനായ കുഞ്ഞിക്കണ്ണന്റെയും തങ്കമണിയുടെയും മകന്‍ കെ.കെ. (39) നിര്യാതനായി. ഭാര്യ: സരിത. സഹോദരങ്ങള്‍: സീമ, ദിവ്യ. നാരായണൻ നമ്പ്യാർ പാപ്പിനിശ്ശേരി: പുത്തലത്ത് മോഹനൻ സ്മാരക വായനശാലക്ക് സമീപം നാട്ടുമാടം - വെള്ളാഞ്ചിറ റോഡിൽ തളാപ്പൻ പുളിയുള്ള വീട്ടിൽ നാരായണൻ നമ്പ്യാർ (84) നിര്യാതനായി. ദീർഘകാലം പാപ്പിനിശ്ശേരി ആറോൺ യു.പി സ്കൂളിൽ അധ്യാപകനായിരുന്നു. ചാവക്കാട് സി.എസ്.ഐ.യു.പി സ്ക്കൂളിൽ ഹെഡ്മാസ്റ്ററായി വിരമിച്ചു. പാപ്പിനിശ്ശേരിയുടെ പൊതുമണ്ഡലത്തിൽ സുപരിചിതനായിരുന്നു. ജനതാദൾ കണ്ണൂർ ജില്ല സെക്രട്ടറി, കേരള ടീച്ചേഴ്‌സ് സെന്റർ സംസ്ഥാന പ്രസിഡന്റ്, പാപ്പിനിശ്ശേരി സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ, പാപ്പിനിശ്ശേരി വേട്ടക്കൊരുമകൻ ക്ഷേത്രം പ്രസിഡന്റ്, രക്ഷാധികാരി, നമ്പ്യാർ സമുദായ സംഘം പ്രസിഡൻറ് എന്നീനിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ഇടവൻ ചെറിയത്ത് രോഹിണി. മക്കൾ: മുരളീധരൻ (റിട്ട. എസ്.ഐ), സോമസുന്ദരൻ (ഗൾഫ്), ബാബുരാജ് (ജില്ല ട്രഷറി, കണ്ണൂർ), പ്രഭാവതി (അരോളി). മരുമക്കൾ: ബിന്ദു (കൊളച്ചേരി), സീമ (കുഞ്ഞിമംഗലം), ദീപ (കണ്ണാടിപ്പറമ്പ്, ജില്ല സ്റ്റേറ്റ് ഇൻഷുറൻസ് ഓഫിസ്, കണ്ണൂർ), രാജീവ് (ഗൾഫ്). സഹോദരങ്ങൾ: ദേവി, പത്മാവതി, പരേതയായ ലക്ഷ്മിക്കുട്ടി (അമ്മാളു). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പാപ്പിനിശ്ശേരി സമുദായ ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.