പയ്യോളി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിക്കപ്പെടുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരം ലഭിക്കാത്തതിൽ പ്രതിഷേധം ശക്തമാക്കുന്നു.
ദേശീയപാത വികസനത്തിനായി കുടിയൊഴിപ്പിക്കപ്പെടുന്ന കച്ചവടക്കാർക്ക് സർക്കാർ അനുവദിച്ച നഷ്ടപരിഹാരം ലഭിച്ചാൽ മാത്രമേ കുടിയൊഴിയുകയുള്ളൂവെന്നാണ് വ്യാപാരികളുടെ നിലപാട്. അതേസമയം, ബലംപ്രയോഗിച്ച് കുടിയൊഴിപ്പിക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടുമെന്നും വ്യാപാരി നേതാക്കൾ വ്യക്തമാക്കി. പ്രതിഷേധസൂചകമായി
വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂനിറ്റ് നേതൃത്വത്തിൽ ചൊവ്വാഴ്ച 'നട്ടുച്ചക്ക് പന്തംകത്തിക്കൽ' പരിപാടി നടത്താൻ എക്സി. കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡൻറ് കെ.പി. റാണ പ്രതാപ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.