കോഴിക്കോട് കലക്ടറായി ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ചുമതലയേറ്റു

കോഴിക്കോട്: ജില്ലയുടെ പുതിയ കലക്ടറായി ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ചുമതലയേറ്റു. കലക്ടറേറ്റിലെത്തിയ അദ്ദേഹത്തെ എ.ഡി.എം സി. മുഹമ്മദ് റഫീഖ് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. സ്ഥാനമൊഴിയുന്ന കലക്ടര്‍ സാംബശിവറാവു അദ്ദേഹത്തിന് ചുമതല കൈമാറി. ഡെപ്യൂട്ടി കലക്ടര്‍മാരായ എന്‍. റംല, ഷാമിന്‍ സെബാസ്റ്റ്യന്‍, അനിത കുമാരി, വിവിധ വകുപ്പ് മേധാവിമാര്‍, ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്നാണ് കലക്ടറെ സ്വീകരിച്ചത്.

2013 ബാച്ച് ഐ.എ.എസ് ഓഫിസറാണ് ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി. കോട്ടയം അസി. കലക്ടര്‍, ഇടുക്കി സബ് കലക്ടര്‍, തിരുവനന്തപുരം കോര്‍പറേഷന്‍ സെക്രട്ടറി, സിവില്‍ സപ്ലൈസ് ഡയറക്ടര്‍, സഹകരണ വകുപ്പ് റജിസ്ട്രാര്‍, പത്തനംതിട്ട ജില്ല കലക്ടര്‍ പദവികള്‍ വഹിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശ് കടപ്പ സ്വദേശിയാണ്. 

Full View

Tags:    
News Summary - narasimhugari tl reddy taken charge as Kozhikode collector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.