അപകടഭീതി ഉയർത്തുന്ന നന്മണ്ട മൂലേംമാവ് ജങ്ഷൻ

അപകടഭീതി ഉയർത്തി നന്മണ്ട മൂലേംമാവ് ജങ്ഷൻ

ന​ന്മ​ണ്ട: ന​ന്മ​ണ്ട​യി​ലെ മൂ​ലേം​മാ​വ് ജ​ങ്ഷ​ൻ അ​പ​ക​ട​ഭീ​തി ഉ​യ​ർ​ത്തു​ന്നു. ന​ന്മ​ണ്ട- ന​രി​ക്കു​നി പാ​ത​യി​ലേ​ക്ക് എ​ഴു​കു​ളം ഭാ​ഗ​ത്തു​നി​ന്നു​ള്ള റോ​ഡ് കൂ​ടി​ച്ചേ​രു​ന്ന ഭാ​ഗ​മാ​ണ് അ​പ​ക​ട​സാ​ധ്യ​ത ഉ​യ​ർ​ത്തു​ന്ന​ത്. തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ല​നാ​രി​ഴ​ക്കാ​ണ് വ​ലി​യ അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കാ​തെ ര​ക്ഷ​പ്പെ​ടു​ന്ന​ത്. റോ​ഡി​ൽ സീ​ബ്രാ​ലൈ​ൻ ഇ​ല്ലാ​ത്ത​ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ദു​രി​ത​മാ​കു​ന്നു​ണ്ട്. എ​ഴു​കു​ളം ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ലേ​ക്ക് ക​യ​റു​ന്ന​തും ന​രി​ക്കു​നി റോ​ഡി​ലൂ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ഈ ​റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തും ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ്.

പ​ല​പ്പോ​ഴും ഇ​വി​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ത​ട്ടി ചെ​റി​യ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്ന സ്ഥി​തി​യാ​ണു​ള്ള​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളും പ​റ​യു​ന്നു. തി​ര​ക്കു​ള്ള സ​മ​യ​ത്ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ റോ​ഡ് മു​റി​ച്ച് ക​ട​ക്കാ​ൻ ഏ​റെ പ്ര​യാ​സ​പ്പെ​ടു​ന്നു​ണ്ട്. മൂ​ലേം​മാ​വ് ജ​ങ്ഷ​നി​ൽ റോ​ഡ​രി​കി​ലാ​യാ​ണ് സ​ർ​ക്കാ​ർ ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി കേ​ന്ദ്ര​മു​ള്ള​ത്. ഇ​വി​ടെ​യെ​ത്തു​ന്ന രോ​ഗി​ക​ൾ ഉ​ൾ​പ്പെ​ടെ ഈ ​റോ​ഡി​ലെ ദു​രി​തം പേ​റു​ക​യാ​ണ്. റോ​ഡി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ക്കാ​നും സീ​ബ്രാ​ലൈ​ൻ വ​ര​ക്കാ​നും അ​ധി​കൃ​ത​ർ ഉ​ട​ൻ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Tags:    
News Summary - nanmanda moolemav junction is in danger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.