Posted On
date_range Updated On
date_range പത്തുവയസ്സുകാരനെ അയൽവാസി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി
നാദാപുരം: പത്തുവയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. വിദ്യാർഥിയുടെ രക്ഷിതാക്കളുടെ പരാതിയിൽ വളയം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഈ മാസം പതിനഞ്ചിനാണ് കേസിനാസ്പദമായ സംഭവം. അയൽവാസിയായ 41കാരൻ വിദ്യാർഥിയെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. വിദ്യാർഥിയിൽനിന്നും ബന്ധുക്കളിൽനിന്നും പൊലീസ് മൊഴിയെടുത്തു. സംഭവം നടന്ന വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചു. അന്വേഷണം പൂർത്തിയാകുന്നമുറക്ക് തുടർനടപടി കൈക്കൊള്ളുമെന്നും വളയം പൊലീസ് ഇൻസ്പെക്ടർ ജീവൻ ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.