Posted On
date_range Updated On
date_range പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ
നാദാപുരം: പൂക്കളം തീർക്കാൻ പൂപറിക്കാൻ പോയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ. ഇയ്യങ്കോട് പീറ്റപൊയിൽ സുമേഷിനെയാണ് (36) നാദാപുരം സി.ഐ എൻ. സുനിൽകുമാർ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ, ഓണപ്പൂക്കളമൊരുക്കാൻ വീടിനുസമീപത്ത് പൂവ് പറിക്കുന്നതിനിടെയാണ് എട്ടാംക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
രാത്രിയാണ് പെൺകുട്ടി പീഡന വിവരം വീട്ടുകാരെ അറിയിച്ചത്. തുടർന്ന് രക്ഷിതാവ് നാദാപുരം പൊലീസിൽ പരാതി നൽകി. ബുധനാഴ്ച പെൺകുട്ടിയെ വൈദ്യപരിശോധന നടത്തി മജിസ്ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി നൽകി. പോക്സോ പ്രകാരം കേസെടുത്ത സംഭവത്തിൽ അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.