മുക്കം നഗരസഭ 19 ഡിവിഷൻ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയവരുടെ നിര
Posted On
date_range Updated On
date_range പൊറ്റശേരിയിൽ വോട്ടിങ് യന്ത്രം തകരാറിലായി
മുക്കം: നഗരസഭയിലെ പൊറ്റശ്ശേരി വിനയപുരം അൽ മദ്രസ്സത്തുൽ സലഫിയയിലെ 22 ഡിവിഷൻ ബൂത്തിലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടർന്ന് അര മണിക്കൂർ പോളിങ് തടസ്സപ്പെട്ടു.
ഏഴ് മണിക്ക് പോളിങ് ആരംഭിച്ച ശേഷം13 പേർ വോട്ട് ചെയ്തതോടെ വോട്ടിങ് യന്ത്രം പണിമുടക്കുകയായിരുന്നു. വീണ്ടും പ്രവർത്തന സജ്ജമാക്കിയശേഷവും വോട്ടിങ് യന്ത്രം രണ്ടാമതും പണിമുടക്കി. തുടർന്ന് 7.45 ഓടെ സാങ്കേതിക വിദഗ്ധരെത്തി തകരാറുകൾ തീർത്തതിന് ശേഷം വീണ്ടും വോട്ടിങ് പുനരാരംഭിച്ചു.
മുക്കം നഗരസഭയിലെ വിവിധ ബൂത്തുകളിൽ നിരവധിേപർ രാവിലെ തന്നെ വോട്ട് ചെയ്യാനെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.