രാ​​ത്രി മു​​ക്ക​​ത്തെ​​ത്താ​​ൻ ബ​​സി​​ല്ല, യാ​​ത്ര​​ക്കാ​​ർ ദു​​രി​​ത​​ത്തി​​ൽ

മു​​ക്കം: രാ​​ത്രി പ​​ത്ത് മ​​ണി​​ക്ക് ശേ​​ഷ​​മു​​ള്ള യാ​​ത്ര മു​​ക്ക​​ത്തു​​കാ​​ർ​​ക്ക് ദു​​രി​​ത​​മാ​​കു​​ന്നു. നി​​ര​​വ​​ധി യാ​​ത്ര​​ക്കാ​​ർ​​ക്ക് ആ​​ശ്ര​​യ​​മാ​​യ കെ.​​എ​​സ്.​​ആ​​ർ.​​ടി.​​സി​​യു​​ടെ കു​​മ്പാ​​റ, മു​​ത്ത​​പ്പ​​ൻ​​പു​​ഴ ഭാ​​ഗ​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള സ​​ർ​​വo​​സു​​ക​​ൾ മു​​ക്കം ടൗ​​ണി​​ൽ പ്ര​​വേ​​ശി​​ക്കാ​​തെ അ​​ഗ​​സ്ത്യ​​ൻ​​മു​​ഴി​​യി​​ൽ​​നി​​ന്ന് ഓ​​മ​​ശ്ശേ​​രി വ​​ഴി തി​​രി​​ഞ്ഞു​​പോ​​കു​​ന്ന​​താ​​ണ് യാ​​ത്ര​​ക്കാ​​രെ വ​​ല​​ക്കു​​ന്ന​​ത്. ബ​​സി​​ൽ​​നി​​ന്ന് ഇ​​റ​​ങ്ങു​​ന്ന​​വ​​ർ​​ക്ക് മു​​ക്കം ടൗ​​ണി​​ലെ​​ത്താ​​ൻ ഒ​​രു​​കി​​ലോ​​മീ​​റ്റ​​റി​​ല​​ധി​​കം ദൂ​​രം രാ​​ത്രി​​യി​​ൽ ന​​ട​​ന്നെ​​ത്തേ​​ണ്ട സ്ഥി​​തി​​യാ​​ണ്.

ജ​​ന​​ശ​​താ​​ബ്ദി ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ട്രെ​​യി​​നു​​ക​​ളി​​ൽ യാ​​ത്ര ചെ​​യ്ത് രാ​​ത്രി​​യി​​ൽ മു​​ക്ക​​ത്തെ​​ത്തേ​​ണ്ട​​വ​​ർ​​ക്കും ജോ​​ലി​​ക്കും വ്യാ​​പാ​​ര ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കു​​മാ​​യി ന​​ഗ​​ര​​ത്തി​​ലെ​​ത്തി മ​​ട​​ങ്ങു​​ന്ന​​വ​​ർ​​ക്കും രാ​​ത്രി പ​​ത്ത് മ​​ണി​​ക്ക് ശേ​​ഷ​​മു​​ള്ള കെ.​​എ​​സ്.​​ആ​​ർ.​​ടി.​​സി സ​​ർ​​വി​​സു​​ക​​ളാ​​ണ് പ്ര​​ധാ​​ന ആ​​ശ്ര​​യം. എ​​ന്നാ​​ൽ, ടൗ​​ൺ ഒ​​ഴി​​വാ​​ക്കി​​യു​​ള്ള സ​​ർ​​വി​​സു​​ക​​ൾ യാ​​ത്ര​​ക്കാ​​രെ നേ​​രി​​ട്ട് ബാ​​ധി​​ക്കു​​ക​​യാ​​ണ്. മു​​ക്കം ടൗ​​ണി​​ലെ​​ത്തി​​യ ശേ​​ഷ​​മാ​​ണ് ഓ​​ട്ടോ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള മ​​റ്റു യാ​​ത്രാ​​സൗ​​ക​​ര്യ​​ങ്ങ​​ൾ ല​​ഭ്യ​​മാ​​കു​​ക. രാ​​ത്രി സ​​മ​​യ​​ത്ത് ദൂ​​രം ന​​ട​​ന്ന് ടൗ​​ണി​​ലെ​​ത്തേ​​ണ്ടി​​വ​​രു​​ന്ന​​ത് സ്ത്രീ​​ക​​ളും കു​​ട്ടി​​ക​​ളും പ്രാ​​യ​​മാ​​യ​​വ​​രു​​മ​​ട​​ക്ക​​മു​​ള്ള യാ​​ത്ര​​ക്കാ​​ർ​​ക്ക് ഏ​​റെ പ്ര​​യാ​​സ​​മാ​​ണ്. നേ​​ര​​ത്തെ രാ​​ത്രി പ​​ത്തി​​ന് മു​​ക്കം വ​​ഴി കൊ​​ടി​​യ​​ത്തൂ​​രി​​ലേ​​ക്ക് ഓ​​ർ​​ഡി​​ന​​റി സ​​ർ​​വി​​സ് ഉ​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ലും പി​​ന്നീ​​ട് സ​​ർ​​വി​​സ് നി​​ർ​​ത്ത​​ലാ​​ക്കി. കോ​​ഴി​​ക്കോ​​ട് ഡി​​പ്പോ അ​​ധി​​കൃ​​ത​​രു​​ടെ താ​​ൽ​​പ​​ര്യ​​ക്കു​​റ​​വാ​​ണ് സ​​ർ​​വി​​സ് നി​​ർ​​ത്താ​​ൻ കാ​​ര​​ണ​​മെ​​ന്നാ​​ണ് യാ​​ത്ര​​ക്കാ​​രു​​ടെ ആ​​രോ​​പ​​ണം.

എ​​റ​​ണാ​​കു​​ള​​ത്തു​​നി​​ന്ന് തി​​രു​​വ​​മ്പാ​​ടി ഡി​​പ്പോ​​യി​​ലേ​​ക്ക് മു​​ക്കം വ​​ഴി ന​​ട​​ത്തി​​യി​​രു​​ന്ന കെ.​​എ​​സ്.​​ആ​​ർ.​​ടി.​​സി സ​​ർ​​വി​​സും പി​​ന്നീ​​ട് കൊ​​ടു​​വ​​ള്ളി-​​ഓ​​മ​​ശ്ശേ​​രി വ​​ഴി​​യാ​​ക്കു​​ക​​യാ​​യി​​രു​​ന്നു. കാ​​സ​​ർ​​ഗോ​​ഡു​​നി​​ന്നു​​ള്ള തി​​രു​​വ​​മ്പാ​​ടി സ​​ർ​​വി​​സും നി​​ർ​​ത്ത​​ലാ​​ക്കി. വ​​യ​​നാ​​ട്ടി​​ൽ​​നി​​ന്നു​​ള്ള മി​​ന്ന​​ൽ സ​​ർ​​വി​​സി​​നും മു​​ക്ക​​ത്ത് ഔ​​ദ്യോ​​ഗി​​ക സ്റ്റോ​​പ്പി​​ല്ലെ​​ന്നാ​​ണ് യാ​​ത്ര​​ക്കാ​​രു​​ടെ പ​​രാ​​തി.

തി​​രു​​വ​​മ്പാ​​ടി കെ.​​എ​​സ്.​​ആ​​ർ.​​ടി.​​സി ഡി​​പ്പോ ഏ​​റെ കൊ​​ട്ടി​​ഘോ​​ഷി​​ച്ച് ആ​​രം​​ഭി​​ച്ചെ​​ങ്കി​​ലും മു​​ക്കം ന​​ഗ​​ര​​ത്തി​​ലെ യാ​​ത്ര​​ക്കാ​​ർ​​ക്ക് അ​​തി​​ന്റെ പ്ര​​യോ​​ജ​​നം വേ​​ണ്ട​​ത്ര ല​​ഭി​​ക്കു​​ന്നി​​ല്ലെ​​ന്നാ​​ണ് ആ​​ക്ഷേ​​പം. രാ​​ത്രി ഏ​​ഴി​​ന് ശേ​​ഷം മു​​ക്ക​​ത്തു​​നി​​ന്ന് താ​​മ​​ര​​ശ്ശേ​​രി​​യി​​ലേ​​ക്കോ അ​​രീ​​ക്കോ​​ട്ടേ​​ക്കോ സ​​ർ​​വി​​സ് ന​​ട​​ത്താ​​ൻ പോ​​ലും കെ.​​എ​​സ്.​​ആ​​ർ.​​ടി.​​സി ത​​യാ​​റാ​​കു​​ന്നി​​ല്ലെ​​ന്നും യാ​​ത്ര​​ക്കാ​​ർ പ​​റ​​യു​​ന്നു. പ​​ല​​പ്പോ​​ഴും വ​​യ​​നാ​​ട്ടി​​ൽ​​നി​​ന്ന് എ​​ത്തു​​ന്ന ഒ​​റ്റ​​പ്പെ​​ട്ട സ​​ർ​​വി​​സു​​ക​​ളാ​​ണ് രാ​​ത്രി​​യാ​​ത്ര​​ക്കാ​​ർ​​ക്ക് ഏ​​ക ആ​​ശ്ര​​യം.

മ​​ല​​യോ​​ര മേ​​ഖ​​ല​​യി​​ലെ പ്ര​​ധാ​​ന വ്യാ​​പാ​​ര, വി​​ദ്യാ​​ഭ്യാ​​സ, ചി​​കി​​ത്സാ കേ​​ന്ദ്ര​​ങ്ങ​​ളി​​ലൊ​​ന്നാ​​യ മു​​ക്ക​​ത്തേ​​ക്ക് രാ​​ത്രി​​യി​​ലും മ​​തി​​യാ​​യ പൊ​​തു​​ഗ​​താ​​ഗ​​ത സൗ​​ക​​ര്യം ഉ​​റ​​പ്പാ​​ക്ക​​ണ​​മെ​​ന്നാ​​ണ് യാ​​ത്ര​​ക്കാ​​രു​​ടെ ആ​​വ​​ശ്യം. നി​​ല​​വി​​ലു​​ള്ള സ​​ർ​​വി​​സു​​ക​​ൾ മു​​ക്കം ടൗ​​ൺ വ​​ഴി പു​​നഃ​​ക്ര​​മീ​​ക​​രി​​ക്കു​​ന്ന​​തി​​നൊ​​പ്പം രാ​​ത്രി സ​​മ​​യ​​ത്ത് മു​​ക്കം കേ​​ന്ദ്രീ​​ക​​രി​​ച്ച് കൂ​​ടു​​ത​​ൽ സ​​ർ​​വി​​സു​​ക​​ൾ അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വും ശ​​ക്ത​​മാ​​ണ്. ഇ​​തു സം​​ബ​​ന്ധി​​ച്ച് നി​​ര​​വ​​ധി പ​​രാ​​തി​​ക​​ൾ യാ​​ത്ര​​ക്കാ​​ർ ന​​ൽ​​കി​​യെ​​ങ്കി​​ലും യാ​​തൊ​​രു ഫ​​ല​​വു​​മു​​ണ്ടാ​​യി​​ല്ല. വി​​ഷ​​യ​​ത്തി​​ൽ എം.​​എ​​ൽ.​​എ​​യു​​ടേ​​യും ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടേ​​യും ഇ​​ട​​പെ​​ട​​ൽ അ​​നി​​വാ​​ര്യ​​മാ​​ണ​​ന്നാ​​ണ് യാ​​ത്ര​​ക്കാ​​ർ പ​​റ​​യു​​ന്ന​​ത്.

Tags:    
News Summary - No bus to reach Muktsar at night, passengers in distress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.