പ്ര​തി​യു​മാ​യി പൊ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്നു

മ​ധ്യ​വ​യ​സ്ക​നെ വെ​ട്ടിക്കൊന്ന സം​ഭ​വം: പ്ര​തി പി​ടി​യി​ൽ

മു​ക്കം: മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ മ​ണാ​ശ്ശേ​രി​യി​ൽ മ​ധ്യ​വ​യ​സ്ക​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. മ​ണാ​ശ്ശേ​രി സ്വ​ദേ​ശി ജ​യ​കു​മാ​റാ​ണ് പി​ടി​യി​ലാ​യ​ത്. ഒ​ളി​വി​ൽ പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മ​ണാ​ശ്ശേ​രി ക​യ്യേ​രി​ക്ക​ൽ ഭാ​ഗ​ത്ത് നി​ന്നാ​ണ് ഇ​യാ​ൾ വ​ല​യിലായത്. മ​ണാ​ശ്ശേ​രി​യി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​യ പ്ര​ദീ​ഷ് ആ​ണ് കൊ​ല​പാ​ത​ക ശേ​ഷം മു​ങ്ങാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പ്ര​തി​യെ ക​ണ്ട​ത്. ഉ​ട​ൻ പ്ര​തി​യെ ത​ട​ഞ്ഞു​നി​ർ​ത്തു​ക​യും നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പി​ടി​കൂ​ടു​ക​യും മു​ക്കം പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മു​ക്കം പൊ​ലീ​സ് പ്ര​തി​യെ സം​ഭ​സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി.

തു​ട​ർ​ന്ന് താ​മ​ര​ശ്ശേ​രി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.മു​ക്കം വെ​സ്റ്റ് മ​ണാ​ശ്ശേ​രി​യി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി 7.15 ഓ​ടെ​യാ​ണ് സം​ഭ​വം. മു​തു​കു​റ്റി​യി​ൽ വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന വി​നോ​ദ് കു​മാ​റി​നെ (58) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു . പ്ര​തി രാ​വി​ലെ മു​ത​ൽ മ​ദ്യ​പി​ച്ചെ​ത്തി പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചി​രു​ന്നു. മ​ദ്യ​പി​ച്ചെ​ത്തി​യ പ്ര​തി വി​നോ​ദ് കു​മാ​റു​മാ​യും പ​രി​സ​ര​വാ​സി​ക​ളു​മാ​യും ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്റെ തു​ട​ർ​ച്ച​യാ​യാ​ണ് കൊ​ല​പാ​ത​ക. വി​നോ​ദ് കു​മാ​റി​നെ​യും കു​ടും​ബ​ത്തെ​യും കി​ണ​റി​ൽ വി​ഷം ചേ​ർ​ത്ത് കൊ​ല്ലു​മെ​ന്ന് ഇ​യാ​ൾ ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​സ​മ​യ​ത്ത് മു​ക്കം സ്റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും പൊ​ലീ​സ് എ​ത്തി​യി​ല്ല​ന്നും പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്ന​ങ്കി​ൽ കൊ​ല​പാ​ത​കം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു എ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

തെ​ളി​വെ​ടു​പ്പി​നി​ടെ പൊ​ലീ​സി​നെ​തി​രെ പ്ര​തി​ഷേ​ധം; കൊ​ല​ക്ക​ത്തി ക​ണ്ടെ​ടു​ത്തു

മു​ക്കം: മ​ണാ​ശ്ശേ​രി​യി​ൽ മ​ധ്യ​വ​യ​സ്ക​നെ അ​യ​ൽ​വാ​സി വെ​ട്ടി​ക്കൊ​ന്ന കേ​സി​ലെ പ്ര​തി​യു​മാ​യി പൊ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നി​ടെ പ്ര​തി​ഷേ​ധം. ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ല​പ്പെ​ട്ട വി​നോ​ദ് കു​മാ​റി​ന്റെ ബ​ന്ധു​ക്ക​ളും പ്ര​ദേ​ശ​വാ​സി​ക​ളു​മാ​ണ് പൊ​ലീ​സി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്. പ്ര​തി ജ​യ​കു​മാ​റു​മാ​യി മു​ക്കം സി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം തെ​ളി​വെ​ടു​പ്പി​നാ​യി മ​ണാ​ശ്ശേ​രി​യി​ലെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു നാ​ട​കീ​യ രം​ഗ​ങ്ങ​ൾ. പ്ര​തി ജ​യ​കു​മാ​ർ നേ​ര​ത്തേ​യും നാ​ട്ടു​കാ​രു​മാ​യി നി​ര​ന്ത​രം പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​റു​ണ്ടാ​യി​രു​ന്നു. കൊ​ല​പാ​ത​കം ന​ട​ക്കു​ന്ന​തി​ന് മു​മ്പ്​ ഇ​യാ​ൾ പ്ര​ശ്ന​മു​ണ്ടാ​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ നാ​ട്ടു​കാ​ർ മു​ക്കം പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, നി​ര​വ​ധി ത​വ​ണ വി​ളി​ച്ചി​ട്ടും പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. വെ​ട്ടാ​ൻ ഉ​പ​യോ​ഗി​ച്ച കൊ​ടു​വാ​ൾ പ്ര​തി ജ​യ​കു​മാ​ർ ത​ന്റെ വീ​ടി​ന് പു​റ​കി​ലു​ള്ള വാ​ട്ട​ർ ടാ​ങ്കി​ൽ നി​ന്ന് പൊ​ലീ​സി​ന് എ​ടു​ത്തു ന​ൽ​കി. 

Tags:    
News Summary - Middle-aged man hacked to death: Suspect arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.