ചക്രത്തിനിടയിൽ വസ്ത്രം കുടുങ്ങി അപകടം; റോഡിൽ വീണ യുവതിക്ക് രക്ഷയായത് ഹെൽമറ്റ്

മുക്കം: കാരശ്ശേരിയിൽ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന കുടുംബം അപകടത്തിൽപെട്ടു. ഇവർ സഞ്ചരിച്ച മോട്ടോർ സൈക്കിളിന്റെ പിന്നിലിരുന്ന യുവതിയുടെ വസ്ത്രം ചക്രത്തിനിടയിൽ കുടുങ്ങിയാണ് അപകടം.റോഡിലേക്ക് തെറിച്ചുവീണ യുവതി ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ വലിയ ദുരന്തത്തിൽ നിന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ചെറുവാടി സ്വദേശി റിഷാദ്, ഭാര്യ ഷമീറ, ഇവരുടെ നാല് വയസ്സുള്ള കുട്ടി എന്നിവരാണ് കഴിഞ്ഞ ദിവസം അപകടത്തിൽപെട്ടത്.

മുക്കം ചെറുവാടി റോഡിലെ കാരശ്ശേരി അങ്ങാടിയിലെ പള്ളിക്ക് സമീപത്തുള്ള ഇറക്കത്തിലാണ് സംഭവം. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബുള്ളറ്റിന്റെ പിന്നിലിരുന്ന ഷമീറ ധരിച്ചിരുന്ന വസ്ത്രത്തിന്റെ ഒരുഭാഗം ചക്രത്തിനുള്ളിലേക്ക് വലിഞ്ഞതിനെ തുടർന്നാണ് അപകടമുണ്ടായത്.

റോഡിലേക്ക് തലയിടിച്ചാണ് ഇവർ വീണതെങ്കിലും ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ സാരമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ ആദ്യം മുക്കത്തെ സ്വകാര്യ ആശുപത്രിയിലും വിദഗ്ധ ചികിത്സക്കായി പിന്നീട് ഇവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. അങ്ങാടിയിലെ ഇറക്കത്തിൽ നേരത്തേയും നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്

Tags:    
News Summary - Accident: Woman falls on road after clothes get stuck in wheel; helmet saves her

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.