Posted On
date_range Updated On
date_range പ്രകൃതിവിരുദ്ധ പീഡനം: മധ്യവയസ്കൻ പിടിയിൽ
മുക്കം: ഏഴാം ക്ലാസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്കനെ പോക്സോ ചുമത്തി മുക്കം പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം അരീക്കോട് കൊഴക്കോട്ടൂർ സ്വദേശി പുതിയേടത്ത് വീട്ടിൽ ഫസലുല്ല (55)ആണ് മുക്കം പൊലീസിെൻറ പിടിയിലായത്. ചേന്ദമംഗലൂരിനടുത്ത് തെയ്യത്തുംകടവിൽ അരീക്കോട് ചിക്കൻ സ്റ്റാൾ എന്നപേരിൽ കോഴിക്കട നടത്തിവരുകയാണ് പ്രതി.ജൂൺ 11ന് ജ്യേഷ്ഠനൊപ്പം വീട്ടുസാധനങ്ങൾ വാങ്ങാൻ പോയ കുട്ടി, ജ്യേഷ്ഠൻ സൂപ്പർമാർക്കറ്റിൽ പോയ സമയത്ത് പ്രതിയുടെ കടയുടെ സമീപത്ത് നിന്നപ്പോൾ ഉപദ്രവിച്ചതായാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.