മുക്കം ഹൈസ്കൂളിനു സമീപത്ത് അടിക്കാടിന് തീപിടിച്ചപ്പോൾ
Posted On
date_range Updated On
date_range പടക്കം പൊട്ടിക്കുന്നതിനിടെ അടിക്കാടിന് തീപിടിച്ചു
മുക്കം: പടക്കം പൊട്ടിക്കുന്നതിനിടെ തെറിച്ചുവീണ് വീടിനടുത്ത പറമ്പിലെയും മതിലിലെയും അടിക്കാടിന് തീപിടിച്ചു. മുക്കം ഹൈസ്കൂളിന് സമീപം കുറ്റിപ്പാലയിൽ കരിമ്പനക്കൽ ബബിത്തിന്റെ വീട്ടിൽനിന്ന് പടക്കം പൊട്ടിക്കുന്നതിനിടെ തെറിച്ചുവീണ് തൊട്ടടുത്തുള്ള സ്കൂൾ മതിലിലെ ഉണങ്ങിയ പുല്ലിന് തീപിടിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി 11 മണിക്കാണ് സംഭവം. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ പയസ് അഗസ്റ്റിന്റെ നേതൃത്വത്തിൽ മുക്കം അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു.
പടക്കം വില്ലനാകാതിരിക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
- കടുത്ത വേനൽചൂടിൽ പുല്ലുകളും അടിക്കാടുകളും കരിഞ്ഞുണങ്ങിയ അവസ്ഥയിലാണ്. അതീവ ശ്രദ്ധയോടെ വേണം പടക്കം പൊട്ടിക്കാൻ.
- മുതിർന്നവരുടെ സാന്നിധ്യത്തിലാവണം കുട്ടികൾ പടക്കം ഉപയോഗിക്കുന്നത്.
- പടക്കം പൊട്ടിക്കുന്നതിനു മുമ്പ് ഒരു ബക്കറ്റ് വെള്ളം സമീപത്ത് കരുതേണ്ടതാണ്.
- പടക്കങ്ങൾ കൈകളിൽവെച്ച് പൊട്ടിക്കുന്ന സാഹസത്തിന് മുതിരരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.