പണംവെച്ച് ശീട്ടുകളിച്ച ഏഴ് അംഗ സംഘം പിടിയിൽ
മുക്കം: മുക്കത്ത് പണംവെച്ച് ശീട്ടുകളിക്കുകയായിരുന്ന ഏഴ് അംഗ സംഘം മുക്കം പൊലീസിെൻറ പിടിയിലായി. ഇവരിൽനിന്ന് 25,000 രൂപയും പിടിച്ചെടുത്തു.
ചിക്കൻ ബഷീർ എന്ന പേരിൽ അറിയപ്പെടുന്ന ആളുടെ നേതൃത്വത്തിൽ മുക്കം ഓടത്തെരുവിൽ ആളൊഴിഞ്ഞ വീട്ടിൽ ശീട്ടുകളിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അബ്ദുൽ കരീം, അബ്ദുൽ അസീസ്, ചിന്മയൻ, ജാഫർ, സി.പി. സുബൈർ, അസി എന്നിവരെയാണ് മുക്കം പൊലീസ് പിടികൂടിയത്.
കോവിഡ് വ്യാപനം ശക്തമാകുന്നതിനിടെ മുക്കത്തും പരിസരപ്രദേശങ്ങളിലും നിരവധി മേഖലകൾ കണ്ടയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചെങ്കിലും ആളൊഴിഞ്ഞ വീടുകളും പറമ്പുകളും കേന്ദ്രീകരിച്ച് ശീട്ടുകളി സംഘം വിലസുകയാണ്.
രാത്രി എട്ടു മണിയോടെ രഹസ്യവിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ മുക്കം പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്.
പ്രതികൾക്കെതിരെ ലോക്ഡൗൺ നിയമലംഘനത്തിനും പണംവെച്ച് ശീട്ടുകളിച്ചതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മുക്കം എസ്.ഐ കെ. ഷാജിദിെൻറ നേതൃത്വത്തിൽ എ.എസ്.ഐമാരായ അബ്ദുറഹ്മാൻ, സലീം മുട്ടത്ത്, സിവിൽ പൊലീസ് ഓഫിസർമാരായ ലിനേഷ്, ഷെഫീഖ് നീലിയാനിക്കൽ, എം. സുരേഷ്, ബിജു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.