മലബാർ ഇനീഷ്യേറ്റീവ് ഫോർ സോഷ്യൽ ഹാർമണി (മിഷ്) ഉദ്ഘാടനം ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള നിർവഹിക്കുന്നു

'മിഷി'ന് കോഴിക്കോട്ട് പ്രൗഢമായ തുടക്കം

കോഴിക്കോട്: സാഹോദര്യവും സൗഹൃദവും ഊട്ടിയുറപ്പിക്കുന്നതിന്​ കോഴിക്കോട്​ കേന്ദ്രീകരിച്ച്​ രൂപവത്​കരിച്ച മലബാർ ഇനീഷ്യേറ്റീവ് ഫോർ സോഷ്യൽ ഹാർമണിയുടെ (മിഷ്) ഉദ്ഘാടനം ഗോവ ഗവർണർ അഡ്വ. പി.എസ്​. ശ്രീധരൻപിള്ള നർവഹിച്ചു. സമൂഹത്തിലെ നിഷേധാത്മകത ഇല്ലാതാകണമെങ്കിൽ സർഗാത്മകത വളർത്തിക്കൊണ്ടുവരണമെന്ന്​ അദ്ദേഹം പറഞ്ഞു.

ഇന്ന് കേരളത്തിൽ സംഭവിക്കുന്നത് മറിച്ചാണ്​. ജാഗ്രതയുള്ള സമൂഹത്തിനാണ് ജനാധിപത്യ സംവിധാനത്തിൽ നിയമങ്ങളെക്കാൾ കരുത്തുള്ളത്. ജനമനസ്സുകൾ ഒന്നിച്ചാൽ അസാധ്യമായ ഒന്നുമില്ല. ഏകീകൃതമായ മനസ്സുകളെ അരക്കിട്ടുറപ്പിക്കാൻ കഴിയുന്ന മിഷ് ഇന്ത്യക്കു മാതൃകയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അബ്ദുസ്സമദ് സമദാനി എം.പി മുഖ്യ പ്രഭാഷണം നടത്തി. പച്ചക്ക് വർഗീയത പറയുന്നതിൽ യാതൊരു മടിയുമില്ലാതെ സമൂഹം എത്തിയ കാലത്ത്​ ഇതിനെ ഇല്ലാതാക്കാനും ചെറുക്കാനും റ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

മിഷ് ചെയർമാൻ പി.വി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മിഷിന്‍റെ ലോഗോ മിഷ് വൈസ് ചെയർമാൻ എം.പി. അഹമ്മദ് പ്രകാശനം ചെയ്തു. മേയർ ബീന ഫിലിപ്പ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോക്യുമെന്ററി പ്രകാശനം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ നിർവഹിച്ചു.

മിഷിന്‍റെ മുഖ്യ രക്ഷാധികാരി സാമൂതിരി രാജയുടെ സന്ദേശം കൃഷ്ണൻ ഉണ്ണി രാജ വായിച്ചു. അഹമ്മദ് ദേവർകോവിൽ എം.എൽ.എ, ഫാ. ഡോ.ജെയിംസ്, സ്വാമി വന്ദനരൂപൻ ജ്ഞാന തപസ്വി, ഖാദി സഫീർ സഖാഫി, ഡോ.കെ. മൊയ്തു, സി.ഇ. ചാക്കുണ്ണി, ആർ. ജയന്ത് കുമാർ, എൻ.കെ. മുഹമ്മദലി എന്നിവർ സംസാരിച്ചു. മിഷ് ജനറൽ സെക്രട്ടറി പി.കെ. അഹമ്മദ് സ്വാഗതവും കോ-ഓർഡിനേറ്റർ മുസ്തഫ മുഹമ്മദ് നന്ദിയും പറഞ്ഞു. വിദ്യ കേന്ദ്രം സ്കൂളിലെ വിദ്യാർഥികൾ മത സൗഹാർദ സ്കിറ്റും അപക്സ് സ്കൂളിലെ വിദ്യാർഥികൾ തീം സോങ്ങും അവതരിപ്പിച്ചു.

Tags:    
News Summary - 'Mishi' gets off to a glorious start in Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.