മിഷ്‌ ഓണാഘോഷം

കോഴിക്കോട്‌: മലബാർ ഇനിഷ്യേറ്റീവ്‌ ഫോർ സോഷ്യൽ ഹാർമണി (മിഷ്‌)യുടെ ആഭിമുഖ്യത്തിൽ ഓണം ആഘോഷിച്ചു. സാമൂതിരി രാജ പി.കെ. കേരള വർമ്മ മുഖ്യാതിഥിയായിരുന്നു. യുദ്ധവും കലഹവും നിറഞ്ഞ കാലഘട്ടത്തിൽ ഓണം പോലെയുള്ള ആഘോഷങ്ങൾ ഒരുമയുടെ സന്ദേശം പകരുന്നുവെന്നും സാമൂഹ്യപുരോഗതിക്ക്‌ ഇതാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

മതത്തിനും രാഷ്ട്രീയത്തിനും അതീതമായ കാർഷികാധിഷ്ടിത ഉത്സവമായ ഓണം എല്ലാവരും ഒത്തൊരുമിച്ച്‌ ആഘോഷിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്‌ അദ്ദേഹം പറഞ്ഞു. നോവലിസ്റ്റ്‌ സുഭാഷ്‌ ചന്ദ്രൻ ഓണസന്ദേശം നൽകി. പി.വി. ചന്ദ്രൻ, പി.കെ. അഹമ്മദ്‌, സി.ഇ. ചാക്കുണ്ണി, ഡോ. കെ. മൊയ്തു, മുസ്തഫ മുഹമ്മദ്‌ തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - MISH ONAM CELEBRATION

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.