കേരളത്തിൽ ആദ്യമായി കൈകൾക്ക് മാത്രമായുള്ള സമഗ്ര ചികിത്സാവിഭാഗം മൈത്ര ഹോസ്പിറ്റലിൽ

കോഴിക്കോട്: കേരളത്തിലെ ആദ്യത്തെ, കൈകൾക്ക് മാത്രമായുള്ള സമഗ്ര ചികിത്സ വിഭാഗത്തിന് മൈത്ര ഹോസ്പിറ്റലിൽ തുടക്കംകുറിച്ചു. ഡോ.ഗോപാലകൃഷ്ണൻ എം.എൽ , ഡോ. ഫെബിൻ അഹമ്മദ് പി.ഐ എന്നിവരാണ് നേതൃത്വം നൽകുന്നത് .

വാഹനാപകടങ്ങൾ, ഫാക്ടറി യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുമ്പോൾ സംഭവിക്കുന്ന അപകടങ്ങൾ,ബൈക്കിന്റെ ചെയിനുള്ളിൽ കൈ കുടുങ്ങുക, മിക്സിയുടെ ഉള്ളിൽ കൈ പെട്ടുപോകുക തുടങ്ങിയ അവസ്ഥകളിൽ കൈകൾക്കു സംഭവിക്കുന്ന പരിക്കുകൾ പലപ്പോഴും പലരുടെയും ജീവിതം തന്നെ മാറ്റി മറിക്കാറുണ്ട്.

അറ്റുപോയ കൈ തുന്നിച്ചേർത്ത്, പേരിന് ഒരു അവയവം എന്ന നിലയിൽ അല്ലാതെ പൂർണ്ണമായും പ്രവർത്തനക്ഷമതയുള്ള കൈ ഉറപ്പുവരുത്താൻ ഇന്ന് ഹാൻഡ്, മൈക്രോവാസ്കുലർ ആൻഡ് കൺസ്ട്രക്ടീവ് സർജറി വിഭാഗങ്ങൾ ആശുപ്രതികളിൽ പ്രവർത്തിക്കുന്നുണ്ട്. ഉത്തരകേരളത്തിൽ ഇത്തരത്തിലുള്ള ആദ്യ യൂനിറ്റാണ് കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലേത്.

കൈകൾ അറ്റുപോയ അവസ്ഥ,കൈകൾഎല്ലുപൊട്ടി തൂങ്ങിക്കിടക്കുന്ന അവസ്ഥ ,വിരലുകൾക്ക്, കൈപ്പത്തിക്ക് ഒക്കെ വൈകല്യംസംഭവിക്കാൻ സാധ്യതയുള്ള വിധത്തിലുള്ള ഒടിവും പൊട്ടലും സംഭവിക്കുന്നവരെ എത്രയുംപെട്ടെന്ന് ആശുപ്രതിയിലെത്തിക്കുകയും വിദഗ്ധ ചികിത്സ തക്കസമയത്ത് ല ഭ്യമാക്കാനും സാധിച്ചാൽ നമുക്ക് കൈകളെ മാത്രമല്ല, അവരുടെ തുടർന്നുള്ള ജീവിതത്തിന്റെ തന്നെ ഗതിമാറാതെ കാത്തുസൂക്ഷിക്കാൻ കഴിയും.

Tags:    
News Summary - Meitra Hospital is the first comprehensive treatment unit for hands only in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.