മെഡിക്കൽ കോളജ് ടി.ബി ലാബിന്‍റെ കോപ്പർ മുറിച്ചുകടത്തി; ലാബ് പ്രവർത്തനം മുടങ്ങി

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ മൈക്രോബയോളജി ലാബിന്‍റെ എയർ ഹാൻഡ്‍ലിങ് യൂനിറ്റിന്‍റെ ചെമ്പുകമ്പി മുറിച്ചു കടത്തിക്കൊണ്ടുപോവാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ചെമ്പുകമ്പി മുറിച്ചു കടത്തിക്കൊണ്ടുപോവുന്നതിനിടെ പ്രതിയെ മെഡിക്കൽ കോളജ് സുരക്ഷ ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. കുറ്റ്യാടി നടുപറമ്പിൽ മുഹമ്മദാണ് അറസ്റ്റിലായത്.

മെഡിക്കൽ കോളജ് മൈക്രോബയോളജി ഡിപ്പാർട്മെന്റിന്‍റെ ബി.എസ്.എൽ-3 ടി.ബി ലാബിന്‍റെ എയർ ഹാൻഡ്‍ലിങ് യൂനിറ്റിന്‍റെ കോപ്പർ ഭാഗങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. എയർ ഹാൻഡ്‍ലിങ് യൂനിറ്റിൽ നിന്ന് ചെമ്പുകമ്പി മുറിച്ചുമാറ്റിയതോടെ ലാബിന്‍റെ പ്രവർത്തനം പൂർണമായും നിലച്ചതായി മെഡിക്കൽ കോളജ് അധികൃതർ പറയുന്നു.

ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നതായും പരാതിയിൽ പറഞ്ഞു. പ്രതിയെ നാട്ടുകാർ പിടിച്ചുവെക്കുകയും ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. ലാബ് പൂർവസ്ഥിതിയിലാവാൻ ഇനി മാസങ്ങളെടുക്കുമെന്നാണ് വിവരം. മെഡിക്കൽ കോളജിൽനിന്ന് ഇത്തരത്തിൽ എ.സിയും മറ്റും മോഷണം പോവുന്നത് പതിവാണ്.

Tags:    
News Summary - Medical College TB lab's copper pipe cut; lab operations halted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.