കോഴിക്കോട്: ആവശ്യക്കാരേറിയതോെട മാസ്ക്കിന് തോന്നിയ വില ഈടാക്കുന്നതായി പരാതി. രണ്ടു മാസ്ക് ധരിച്ചേ പുറത്തിറങ്ങാവൂ എന്ന നിർദേശം വന്നതോെട സർജിക്കൽ മാസ്ക്കുകൾക്കടക്കം പലയിടത്തും വില കൂട്ടി. സാധാ തുണി മാസ്ക്കുകളുെട വിലയും വർധിപ്പിച്ചിട്ടുണ്ട്. സാധനം കിട്ടാനില്ല, മികച്ച തുണിയാണ് എന്നിങ്ങനെയുള്ള കാര്യങ്ങൾ നിരത്തിയാണ് വില കൂട്ടി വിൽപന നടത്തുന്നത്. നേരത്തേ നൂറു രൂപവരെ വിലയുണ്ടായിരുന്ന എൻ 95 മാസ്ക്കിന് 120 മുതൽ 150 രൂപ വരെയാണ് പലയിടത്തും ഇപ്പോൾ വില ഈടാക്കുന്നത്.
സർജിക്കൽ മാസ്ക്കുകൾ നേരത്തേ 10രൂപക്ക് മൂന്നെണ്ണമെന്ന തോതിൽവരെ വിറ്റിരുന്നെങ്കിൽ ഇപ്പോൾ ഒന്നിന് ഏഴു മുതൽ പത്തു രൂപവരെയാണ് വില. ഇരട്ട മാസ്ക് ധരിക്കണെമന്നതിനാൽ സർജിക്കൽ മാസ്ക്കിനിപ്പോൾ ആവശ്യക്കാരേറെയാണ്. കൂടൂതൽ എണ്ണം വാങ്ങുേമ്പാഴും വിലയിൽ കുറവുവരുത്തുന്നില്ലെന്നാണ് ആളുകൾ പറയുന്നത്. ചില മെഡിക്കൽ ഷോപ്പുകാരുൾപ്പെെട വിലകൂട്ടി വിൽക്കുന്നുണ്ട്. രണ്ടു രൂപ വരെ ഹോൾസെയിൽ വിലയുള്ള മാസ്ക്കുകൾ വില കൂട്ടി വിൽക്കുന്നു എന്നാണ് പരാതി.
തുണി മാസ്ക്കുകൾക്ക് നേരത്തേ പത്തു രൂപ മുതൽ 30 രൂപവരെയായിരുന്നു വിലയെങ്കിൽ ഇപ്പോൾ താരതമ്യേന ഗുണനിലവാരം കുറഞ്ഞ തുണിയുടെ മാസ്ക്കുകൾക്കുവരെ 50 രൂപ വരെയാണ് ഈടാക്കുന്നത്. പൾസ് ഓക്സീമീറ്ററുൾപ്പെടെ കോവിഡ് രോഗികൾക്ക് ആവശ്യമായ ഉപകരണങ്ങൾക്ക് അമിത വില ഈടാക്കുന്നതായി പരാതി ഉയർന്നതിനുപിന്നാലെയാണ് മാസ്ക്കുകളുടെയും വില കാര്യമായി വർധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.