Posted On
date_range Updated On
date_range പോക്സോ കേസിൽ വിമുക്തഭടൻ റിമാൻഡിൽ
എലത്തൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് മോശമായി പെരുമാറിയ വിമുക്തഭടനെ റിമാൻഡ് ചെയ്തു. മൊകവൂർ കാമ്പുറത്ത് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പെൺകുട്ടിയോട് മോശമായി പെരുമാറിയ കേസിലാണ് കക്കോടി മക്കട വടക്കേത്തൊടിക സുബീഷിനെ (38) എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി വിവരം ബന്ധുക്കളോട് പറയുകയായിരുന്നു. പൊലീസ് ഇൻസ്പെക്ടർ എ. സായൂജ്കുമാറാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.