ഫായിസ്
മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ
ബാലുശ്ശേരി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കൊടുവള്ളി എളേറ്റിൽ സ്വദേശി കരിമ്പാപൊയിൽ ഫായിസിനെയാണ് (25) ബാലുശ്ശേരി പൊലീസ് സ്റ്റേഷൻ ജൂനിയർ എസ്.ഐ അഫ്സലും സംഘവും പിടികൂടിയത്. പൂനൂരിൽ പട്രോളിങ്ങിനിടെ ഞായറാഴ്ച പുലർച്ച രണ്ടോടുകൂടിയാണ് ഫായിസിനെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ പക്കൽനിന്ന് 4.65 ഗ്രാം എം.ഡി.എം.എയും വിതരണം ചെയ്യുന്നതിനുള്ള ഉപകരണങ്ങളും കണ്ടെടുത്തു. റെന്റ് എ കാർ ജോലിയുടെ മറവിൽ വർഷങ്ങളായി പൂനൂരിലും പരിസരങ്ങളിലും മയക്കുമരുന്ന് വിതരണം ചെയ്തുവരുകയായിരുന്ന ഫായിസിനെ ബാലുശ്ശേരി പൊലീസ് നാർകോട്ടിക് സ്ക്വാഡ് നിരീക്ഷിച്ചു വരുകയായിരുന്നു. വിപണിയിൽ ലക്ഷങ്ങളുടെ വിലയുള്ള എം.ഡി.എം.എയാണ് പ്രതിയിൽനിന്നും കണ്ടെടുത്തത്. ബാലുശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ അടുത്ത കാലത്തായി ഇത്തരം നിരവധി കേസുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.
ജൂനിയർ എസ്.ഐയെ കൂടാതെ സി.പി.ഒ സി.എം. ബിജു, നിഖിൽ, ഡ്രൈവർ ബൈജു എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.