Posted On
date_range Updated On
date_range യുവ എഴുത്തുകാരൻ എം. എ. ഇഖ്ബാലിന്റെ രണ്ടാം പുസ്തകം പുറത്തിറങ്ങി
കോഴിക്കോട്: യുവ എഴുത്തുകാരൻ എം. എ. ഇഖ്ബാൽ രചിച്ച രണ്ടാമത്തെ പുസ്തകമായ 'ദി ബിഗ്ഗിനർ ' പ്രകാശനം ചെയ്തു. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ മലയാളം യാത്രാവിവരണ ഗ്രന്ഥമായ 'തുടക്കക്കാരന്റെ കൗതുകലോകം' എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ദി ബിഗ്ഗിനർ. ആറോളം പതിപ്പുകൾ പ്രസിദ്ധീകരിച്ച് വായനക്കാരുടെ ശ്രദ്ധ നേടിയ 'തുടക്കക്കാരന്റെ കൗതുകലോകം' മലയാളികൾക്കപ്പുറം കൂടുതൽ വായനക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്. റഹീസ് മഞ്ചേശ്വരം ആണ് പുസ്തകത്തിന്റെ വിവർത്തനം നിർവഹിച്ചത്.
ജൂലൈ 26-ന് കോഴിക്കോട് വിദ്യാർഥി ഭവനത്തിലെ വി.ബി. ഹാളിൽ നടന്ന ചടങ്ങിൽ പണ്ഡിതനും തളിക്കുളം ഇസ്ലാമിയ കോളജ് എച്ച്.ഒ.ടിയുമായ ബാസിൽ കെ.പി മമ്പാട് പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശനം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.