കോഴിക്കോട്: മലർവാടി ബാലോത്സവം -2025 ഞായറാഴ്ച മുതൽ മേയ് 10 വരെ നടക്കും. കളികളുടെ രസത്തിലൂടെ ജീവിതത്തിലെ മൂല്യവത്തായ പാഠങ്ങൾ പകർന്നുനൽകാൻ ‘കളിയിലുണ്ട് കാര്യം’ എന്ന തലക്കെട്ടിൽ മലർവാടി ബാലസംഘം കേരളയാണ് വേനൽ അവധിക്കാല പരിപാടിയായ ബാലോത്സവം -2025 സംഘടിപ്പിക്കുന്നത്.
1500 യൂനിറ്റുകളിലായി പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള ഒരു ലക്ഷത്തോളം കുട്ടികൾ മൂന്നു കാറ്റഗറികളിലായി വിവിധ മത്സരങ്ങളിൽ പങ്കെടുക്കും. യൂനിറ്റ് തലങ്ങളിൽ പങ്കെടുക്കുന്ന വിജയികൾക്കുള്ള ആകർഷകമായ സമ്മാനങ്ങൾക്ക് പുറമേ, സംസ്ഥാനതലത്തിൽ ‘കളിയിലുണ്ട് കാര്യം’ എന്ന തീമിൽ റീൽ മത്സരം സംഘടിപ്പിക്കും. ഏറ്റവും നല്ല മൂന്ന് റീൽ പ്രോജക്ടുകൾക്ക് കാഷ് അവാർഡ് നൽകുമെന്ന് മലർവാടി സംസ്ഥാന കോഓഡിനേറ്റർ മുസ്തഫ മങ്കട, സെക്രട്ടറി അക്ബർ വാണിയമ്പലം, കൺവീനർ ഫൈസൽ തൃശൂർ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.