നന്മയായി പ്രസാദ്; മദ്​റസാധ്യാപകന് തിരിച്ചുകിട്ടിയത് അരലക്ഷം

ഉള്ള്യേരി: ദുരിതകാലത്തും നന്മ നിറഞ്ഞ മനസ്സുമായി പ്രസാദ് എത്തിയപ്പോൾ മദ്​റസാധ്യാപകന് തിരിച്ചുകിട്ടിയത്​ യാത്രക്കിടെ നഷ്​ടപ്പെട്ട അരലക്ഷത്തോളം രൂപ.

ഒരിക്കലും തിരിച്ചുകിട്ടില്ലെന്നു കരുതിയ പണം ലഭിച്ചതി​ന്‍റെ സന്തോഷത്തിലാണ് ഉള്ള്യേരിയിൽ മദ്​റസാധ്യാപകനായ മണ്ണാർക്കാട് സ്വദേശി അബൂതാഹിർ. മദ്​റസ പാഠപുസ്തകങ്ങൾ എടുക്കാൻ സുഹൃത്തി​ന്‍റെ കൂടെ കാറിൽ കോഴിക്കോട് പോയി തിരിച്ചുവരുമ്പോഴാണ് ബുധനാഴ്ച ഉച്ചയോടെ 45,500 രൂപ അടങ്ങിയ പഴ്‌സ് നഷ്​ടപ്പെട്ടത്.

ജോലി കഴിഞ്ഞ്​ ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന 'കെയർ ഫെസിലിറ്റിസ് മാനേജ്‌മെൻറ്​ സർവിസ്' സൂപ്പർവൈസർ കക്കോടി പടിഞ്ഞാറ്റുമുറി വാരിയത്ത് പ്രസാദിനാണ് പുതിയറ ട്രാഫിക് ജങ്ഷന് സമീപം റോഡിൽനിന്ന്​ പഴ്‌സ് ലഭിച്ചത്. ഇയാൾ പഴ്‌സ് നേരെ സിറ്റി പൊലീസ് കൺട്രോൾ റൂമിൽ ഏൽപിച്ചു.

വെള്ളിയാഴ്ച രാവിലെയാണ് പണം ഏറ്റുവാങ്ങാൻ കൺട്രോൾ റൂമിൽനിന്ന്​ അബൂതാഹിറിന് വിളിയെത്തിയത്. കൺട്രോൾ റൂം റൈറ്റർ രാജേന്ദ്ര രാജ പണം കൈമാറി. പ്രസാദിനെ കാണാൻ അടുത്ത ദിവസംതന്നെ പോകുമെന്ന് അബൂതാഹിർ 'മാധ്യമ'ത്തോട് പറഞ്ഞു.

Tags:    
News Summary - madrassa teacher get back 50000 back by help of prasad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.