മദ്യനിരോധന സമിതി സംസ്ഥാന വാഹനജാഥ; നാളെ കോഴിക്കോട് ജില്ലയിൽ

മദ്യനിരോധന സമിതി സംസ്ഥാന വാഹനജാഥ ബുധനാഴ്ച കോഴിക്കോട് ജില്ലയിൽ പ്രവേശിക്കും. ജനുവരി അഞ്ചിന് ആരംഭിച്ച ജാഥയാണിത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയിരുന്നു മദ്യ നിയന്ത്രണാധികാരം പുന:സ്ഥാപിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജാഥ നടരത്തുന്നത്.

നാളെ രാവിലെ ഒൻപതിന് അഴിയൂർ, 10ന് ചോമ്പാല, 10.30ന് നാദാപുരം റോഡ്, 11ന് ഓർക്കാട്ടേരി, 11.30ന് നാദാപുരം, ഒരു മണി കുറ്റ്യാടി, 2.30 കക്കട്ടിൽ, മൂന്ന് വില്യാപ്പള്ളി, 3.30ന് തിരുവള്ളൂർ, നാലിന് വടകര, അഞ്ചിന് മേപ്പയ്യൂർ, 5.30ന് പയ്യോളി അങ്ങാടിയിൽ സമാപിക്കും. സംസ്ഥാന പ്രസിഡന്റ് ഇയ​ച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ, ജനറൽ സെക്രട്ടറി ഡോ. വിൻസെന്റ് മാളിയേക്കൽ എന്നിവരാണ് ജാഥക്ക് നേതൃത്വം നൽകുന്നത്. 

Tags:    
News Summary - madhya nirodhana samithi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.