കോ​ഴി​ക്കോ​ട് ഇ.​എം.​എ​സ് സ്റ്റേ​ഡി​യ​ത്തി​ൽ കേ​ര​ള സൂ​പ്പ​ർ ലീ​ഗ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെന്റ് കാ​ലി​ക്ക​റ്റ്‌ എ​ഫ്.​സി​യും മ​ല​പ്പു​റം എ​ഫ്.​സി​യും ത​മ്മി​ൽ ന​ട​ന്ന മ​ത്സ​രം കാ​ണാ​ൻ തിങ്ങിനിറഞ്ഞ ഗാലറി 

ഫുട്​ബാൾ ഭ്രാന്തന്മാരുടെ നാട്; പന്തുരുളും മുമ്പേ പൂരത്തിലായി നഗരം

കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​റ്റ് എ​ഫ്.​സി​യും മ​ല​പ്പു​റം എ​ഫ്.​സി​യും നേ​ർ​ക്കു​നേ​ർ എ​ത്തി​യ സൂ​പ്പ​ർ ലീ​ഗ് കേ​ര​ള പോ​രാ​ട്ട​ത്തി​ന് വേ​ദി​യാ​യ​പ്പോ​ൾ ന​ഗ​രം സാ​ക്ഷി​യാ​യ​ത് വ​ലി​യ ആ​ഘോ​ഷ​ക്കാ​ഴ്ച​ക്ക്. മ​ത്സ​ര​വേ​ദി​യി​ലേ​ക്കൊ​ഴു​കി​യെ​ത്തി​യ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രു​ടെ ആ​വേ​ശ​ത്തി​ൽ കോ​ഴി​ക്കോ​ട് ന​ഗ​രം ഒ​രി​ക്ക​ൽ​കൂ​ടി അ​ട​യാ​ള​പ്പെ​ടു​ത്തി ഇ​ത് ഫു​ട്​​ബാ​ൾ ഭ്രാ​ന്ത​ന്മാ​രു​ടെ നാ​ടാ​ണെ​ന്ന്.

കാ​ലി​ക്ക​റ്റി​ന്റെ​യും മ​ല​പ്പു​റ​ത്തി​ന്റെ​യും ആ​രാ​ധ​ക​പ്പ​ട​യു​ടെ ബാ​ൻ​ഡ് മേ​ള​വും താ​ള​വും ആ​ർ​പ്പു​വി​ളി​ക​ളും സ്റ്റേ​ഡി​യ​ത്തെ​യും പ​രി​സ​ര​ത്തെ​യും ആ​വേ​ശ​ഭ​രി​ത​മാ​ക്കി​യ​പ്പോ​ൾ, വെ​ടി​ക്കെ​ട്ടി​ന്റെ വ​ർ​ണ​പ്ര​ഭ മ​ത്സ​ര​വേ​ദി​ക്ക് ഉ​ത്സ​വ​ച്ചാ​യ പ​ക​ർ​ന്നു. 32000ത്തോ​ളം കാ​ണി​ക​ൾ എ​ത്തി​യ​പ്പോ​ൾ ന​ഗ​രം തി​ര​ക്കി​ല​മ​ർ​ന്നു. വാ​ഹ​നം നി​ർ​ത്താ​ൻ കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പ​ത്തൊ​ന്നും ഇ​ട​മി​ല്ലാ​താ​യ​തോ​ടെ പൊ​ലീ​സി​നു​പോ​ലും റോ​ഡി​ൽ വാ​ഹ​നം നി​ർ​ത്താ​ൻ അ​നു​വ​ദി​​ക്കേ​ണ്ടി വ​ന്നു. ഗോ​ളും ഗോ​ളാ​വേ​ശ​വും മൈ​താ​ന​ത്ത് മി​ന്നി​ത്തെ​ളി​ഞ്ഞ​പ്പോ​ൾ ഗാ​ല​റി​ക​ളി​ൽ ആ​വേ​ശം തി​ര​മാ​ല​യാ​യി.

ഓ​രോ പ​ന്തും വ​ല​യി​ൽ വീ​ണ​പ്പോ​ൾ വെ​ടി​ക്കെ​ട്ട് ആ​കാ​ശ​ത്ത് വി​സ്മ​യം തീ​ർ​ത്തു. ഇ​തോ​ടെ ഫു​ട്ബാ​ൾ പ്ര​ണ​യ​ത്തി​ന്റെ നി​റ​ങ്ങ​ൾ ന​ഗ​ര​പ​രി​ധി​യി​ൽ പ​ട​ർ​ന്നു. ക​ളി​യാ​രാ​ധ​ക​ർ കൈ​ക​ളി​ൽ ഉ​യ​ർ​ത്തി​യ പ​താ​ക​ക​ളു​ടെ നി​റ​പ്പ​കി​ട്ടും ജ​ഴ്സി​ക​ളു​ടെ ആ​വേ​ശ​വും കോ​ഴി​ക്കോ​ട് ന​ഗ​രം ഫു​ട്ബാ​ൾ ഭ്രാ​ന്ത​ന്മാ​രു​ടേ​താ​ണെ​ന്ന് ഒ​രി​ക്ക​ൽ കൂ​ടി തെ​ളി​യി​ച്ചു. അ​വ​സാ​ന നി​മി​ഷം വ​രെ തി​രി​ച്ചു​വ​ര​വി​നാ​യി പൊ​രു​തി​യെ​ങ്കി​ലും കാ​ലി​ക്ക​റ്റി​ന്റെ പ്ര​തി​രോ​ധ​ക്കോ​ട്ട ത​ക​ർ​ക്കാ​നാ​തെ മ​ല​പ്പു​റം എ​ഫ്.​സി മ​ട​ങ്ങി​യ​ത് ആ​രാ​ധ​ക​രി​ൽ നി​രാ​ശ പ​ട​ർ​ത്തി. വി​ജ​യ​ത്തോ​ള​മെ​ത്തി​യ പ​രാ​ജ​യ​മെ​ന്നാ​ണ് ക​ളി​യാ​രാ​ധ​ക​ർ മ​ല​പ്പു​റ​ത്തി​ന്റെ പ​രാ​ജ​യ​ത്തെ വി​ല​യി​രു​ത്തു​ന്ന​ത്. സീ​സ​ണി​ൽ ര​ണ്ടാ​മ​ത്തെ പ​രാ​ജ​യ​മാ​ണ് മ​ല​പ്പു​റം എ​ഫ.​സി​ക്ക്.

Tags:    
News Summary - Land of Football Fanatics: City Turns into a Carnival Before Kick-Off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.