കൊടുവള്ളി-മാവൂർ-എൻ.ഐ.ടി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ പി.കെ. ഫിറോസ് എം.എൽ.എ സംസാരിക്കുന്നു
കൊടുവള്ളി-മാവൂർ-എൻ.ഐ.ടി റോഡ് നവീകരണം ഭൂമിയേറ്റെടുക്കൽ നടപടികൾ അന്തിമഘട്ടത്തിൽ
കൊടുവള്ളി: കൊടുവള്ളി-മാവൂർ-എൻ.ഐ.ടി റോഡ് നവീകരണവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കാൻ പി.കെ. ഫിറോസ് എം.എൽ.എയുടെയും കുന്നമംഗലം എം.എൽ.എ എം.എ. റസാഖ് മാസ്റ്ററുടെയും നേതൃത്വത്തിൽ സംയുക്ത യോഗം ചേർന്നു.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ റോഡ് നവീകരണത്തിനായുള്ള ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ വിശദമായി വിലയിരുത്തി.13 കിലോമീറ്റർ നീളമുള്ള റോഡിൽ കൊടുവള്ളി മാർക്കറ്റ് റോഡ് മുതൽ കുരുങ്ങോട്ട് കടവ് പാലം വരെയുള്ള മൂന്ന് കിലോമീറ്ററോളം ഭാഗം കൊടുവള്ളി നഗരസഭാ പരിധിയിലൂടെയാണ് കടന്നുപോകുന്നത്.
കൊടുവള്ളി നഗരസഭയിലെ അഞ്ച് ഡിവിഷനുകളിലൂടെയും മാവൂർ, ചാത്തമംഗലം ഗ്രാമപഞ്ചായത്തുകളിലൂടെയും കടന്നുപോകുന്ന പാതയുടെ നവീകരണം പ്രദേശത്തെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പ്രധാനമാണ്.റോഡ് നവീകരണത്തിനായുള്ള ഭൂമിയേറ്റെടുക്കൽ നടപടികൾ അന്തിമഘട്ടത്തിലാണെന്ന് യോഗം വിലയിരുത്തി. ഭൂമിയുടെ മൂല്യനിർണയ നടപടികളും അവസാനഘട്ടത്തിലാണ്.
ഭൂവുടമകൾക്ക് നഷ്ടപരിഹാരത്തുക ലഭ്യമാക്കുന്നതിനും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുമുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് യോഗം നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.