മൂരാട് റെയിൽവേയുടെ പുതിയ പാലത്തിന്റെ അവസാനഘട്ട പ്രവൃത്തി വിലയിരുത്താനെത്തിയ ഉദ്യോഗസ്ഥ സംഘം.
ചീറിപ്പായും തീവണ്ടി; മൂരാട് പുതിയ പാലം പൂർണ സജ്ജം
വടകര: മൂരാട് റെയിൽവേ പുതിയ പാലത്തിലൂടെ ഇനി മുതൽ വണ്ടികൾ തെക്കോട്ടും വടക്കോട്ടും ചീറിപ്പായും. പുതിയ പാലത്തിന്റെ പ്രവൃർത്തി പൂർത്തിയായി.
വ്യാഴാഴ്ച ആറരമണിക്കൂർ നീണ്ടുനിന്ന എൻജിനീയറിങ് ഇലക്ട്രിക്കൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടാണ് റെയിൽവേ ട്രാക്കും പാലത്തിലുള്ള ട്രാക്കും സംയോജിപ്പിച്ചത് . രാത്രി 7.15 മുതൽ അർധ രാത്രി 1.45 വരെ നീണ്ടുനിൽക്കുന്ന 'ലൈൻ ബ്ലോക്ക് ' സംവിധാനമാണ് ആസൂത്രണം ചെയ്തത്.
നിലവിലുള്ള ഇൻറ്റർലോക്കിങ്ങ് സംവിധാനവും സിഗ്നൽ സംവിധാനവും താത്ക്കാലികമായി വിഛേദിച്ച്കൊണ്ടാണ് റെയിൽവേ ലൈനിന്റെ പുതിയ പാലത്തിലെ ലൈനുകളുമായുള്ള കൂട്ടി ചേർക്കൽ പ്രവൃത്തി ആരംഭിച്ചത്. പ്രവൃത്തി നടക്കുന്നതിനാൽ മാവേലി എക്സ്പ്രസ് 50 മിനിട്ടും ഭാവ്നഗർ കൊച്ചുവേളി 45 മിനുട്ടും വൈകി ഓടി. തിരുവനന്തപുരം - നിസാമുദ്ദീൻ, എറണാകുളം - ഓഖ എക്സ്പ്രസ്, ദുരന്തോ എക്സ്പ്രസ് തുടങ്ങിയ
ട്രെയിനുകളാണ് വടകര ഭാഗത്തേക്ക് ആദ്യം കടത്തിവിട്ടത്. പഴയ പാലത്തിന്റെ കാലപഴക്കം കൊണ്ട് വർഷങ്ങളായി വേഗത നിയന്ത്രിച്ചാണ് ട്രയിനുകൾ കടന്ന് പോയിരുന്നത്. റെയിവേ നേരത്തെ പാലം കമീഷൻ ചെയ്തെങ്കിലും പ്രവൃത്തി പൂർണതോതിലെത്തിയിരുന്നില്ല.
റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥരായ ജെറിൻ വി ആനന്ദ് (എ.ഡി.ആർ. എം) , ചീഫ് എൻജിനീയർ വിജയ പാഢെ,ഡെ. ചീഫ് എൻജിനീയർ ഷബിൻ ആസഫ് , സീനിയർ ഡിവിഷണൽ ഇലക്ട്രിക്കൽ എൻജിനീയർ സന്ദീപ്, ,അസി. എൻജിനീയർ ജവഹർ , ട്രാഫിക് ഇൻസ്പെക്ടർമാരായ വത്സലൻ കുനിയിൽ ,വി. അജിത് , രാജേഷ്, അസി. എക്സിക്യൂട്ടീവ് എൻജിനീയർ ഹബീബ് റഹ്മാൻ എൻജിനിയറിങ് പ്രവൃത്തികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.