കുട്ടോത്ത് - അട്ടക്കുണ്ട് റോഡ് വികസനം: ജനങ്ങളെ വഞ്ചിക്കരുതെന്ന് കോൺഗ്രസ്

മണിയൂർ: കുട്ടോത്ത് - അട്ടക്കുണ്ട് റോഡ് വികസനം 12 മീറ്ററിൽ വേണമെന്ന് എം.എൽ.എയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് ഭരണ സമതി വിളിച്ച് ചേർത്ത യോഗത്തിൽ നാട്ടുകാരുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും കിഫ്ബി -പി.ഡബ്ലു.ഡി ഉദ്യോഗസ്ഥരുടെയും യോഗം ഐകകണ്ഠേന തീരുമാനിച്ചതാണ്. എന്നാൽ, കിഫ്ബിയുടെ സഹായത്തോടെ ഇപ്പോഴത്തെ എം.എൽ.എയും പഞ്ചായത്ത് പ്രസിഡന്റും ഇത് അട്ടിമറിച്ച് 10 മീറ്ററായി നിജപ്പെടുത്തിയതിൽ മണിയൂർ, പാലയാട് മണ്ഡലം കോൺഗ്രസ് സംയുക്ത യോഗം പ്രതിഷേധിച്ചു. എം.എൽ.എയും പഞ്ചായത്ത് പ്രസിഡന്റും രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് യോഗം ആവശ്യപ്പെട്ടു.

റോഡിന്റെ വീതി തീരുമാനിക്കായി നടത്തിയ വാഹന സാന്ദ്രത പരിശോധനയിൽ പി.സി.യു പ്രകാരം 12 മീറ്റർ കണ്ടെത്തിയതാണെങ്കിലും പരിശോധനാ ദിവസങ്ങളിൽ എൻ.എച്ചിലെ വാഹനങ്ങൾ തിരിച്ച വിട്ടതിനാലാണ് സാന്ദ്രകകൂടിയതെന്നാണ് ബന്ധപ്പെട്ടവർ ഇപ്പോൾ പറയുന്നത്. എന്നാൽ, പഠനം നടത്തിയ ദിവസങ്ങളിൽ വാഹനങ്ങൾ തിരിച്ചു വിട്ടില്ലെന്നാണ് ഇത് സംബന്ധിച്ച വിവരാവകാശ രേഖകൾ തെളിയിക്കുന്നത്. നട്ടാൽ മുളക്കാത്ത ഇത്തരം നുണകൾ പ്രചരിപ്പിച്ച് ചുരുങ്ങിയത് 30 വർഷമെങ്കിലും മുന്നിൽ കണ്ട് നടത്തേണ്ട വികസനമാണിവിടെ അട്ടിമറിക്കപപ്പെട്ടത്

ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. എം.കെ. ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി.പി വിശ്വനാഥൻ, കൊളായി രാമചന്ദ്രൻ , മൂഴിക്കൽ ചന്ദ്രൻ, ചാലിൽ ഷ്റഫ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Kutoth - Attakkund road development

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.