ഗവ. എൽ.പി സ്കൂൾ പുതിയങ്ങാടി
കോഴിക്കോട്: നാടകാചാര്യൻ കെ.ടി. മുഹമ്മദിന് നഗരത്തിൽ സ്മാരകം പണിയാൻ കേരള സാഹിത്യ അക്കാദമി പദ്ധതി. കെ.ടിയുടെ പ്രവർത്തന മേഖലയായിരുന്ന പുതിയങ്ങാടി കെ.ടി. മുഹമ്മദ് സ്മാരക ഗവ. എൽ.പി സ്കൂളിൽ സ്മാരകം പണിയാൻ അനുമതി തേടിയുള്ള അക്കാദമിയുടെ അപേക്ഷ കോർപറേഷൻ അംഗീകരിച്ചു.
മിനി തിയറ്റർ, ലൈബ്രറി, സാംസ്കാരിക കേന്ദ്രം എന്നിവയടങ്ങുന്ന ബൃഹത് പദ്ധതിയാണ് അക്കാദമി മുന്നോട്ടുവെച്ചത്. സ്കൂൾ പ്രവേശന കവാടത്തോടു ചേർന്നുള്ള കെട്ടിടം നവീകരിച്ച് സ്മാരകമൊരുക്കാനാണ് പദ്ധതി.
പദ്ധതിയുടെ പ്രാരംഭ മാസ്റ്റർ പ്ലാനും മറ്റും തയാറായിട്ടുണ്ടെന്നും അക്കാദമിയുമായി വിശദമായ കൂടിയാലോചനക്ക് ശേഷം അന്തിമ രൂപമാവുമെന്നും കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി. രേഖ പറഞ്ഞു. ഇവിടെ നടപ്പാക്കേണ്ട വിവിധ പദ്ധതികൾ അക്കാദമിയുമായി കൂടിയാലോചിക്കും. വിദ്യാർഥികൾക്കൊപ്പം നഗരവാസികൾക്കും ഉപയോഗപ്രദമാവുന്ന വിധമായിരിക്കും പദ്ധതി.
കെ.ടി. മുഹമ്മദിന്റെ താമസസ്ഥലമായ പുതിയങ്ങാടി നിരവധി നാടകപ്രവർത്തകരുടെ തട്ടകം കൂടിയാണ്. അടുത്ത കാലം വരെ പുതിയങ്ങാടിയിൽ കോർപറേഷൻ നാടക റിഹേഴ്സൽ ക്യാമ്പ് പ്രവർത്തിച്ചിരുന്നു. കെ.ടിക്ക് ആത്മബന്ധമുള്ള സ്കൂളിന് കോവിഡിന് തൊട്ട് മുമ്പാണ് അദ്ദേഹത്തിന്റെ പേര് നൽകിയത്.
കുട്ടികൾ കുറഞ്ഞും കെട്ടിടങ്ങൾ തകർന്നും സ്കൂൾ അടച്ചുപൂട്ടൽ ഭീഷണി നേരിട്ടപ്പോൾ അതിനെതിരെ ശക്തമായ പ്രതിരോധം തീർത്തത് കെ.ടിയുടെ നേതൃത്വത്തിലായിരുന്നു. സ്ഥിരമായി സ്കൂളിലെത്തി അദ്ദേഹം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.