വീണ്ടും പ്രതീക്ഷയുയർത്തി മെഡിക്കൽ കോളജ്, മീഞ്ചന്ത ബസ് ടെർമിനലുകൾ
കോഴിക്കോട്: തറക്കല്ലിട്ട് 11 കൊല്ലം കഴിഞ്ഞ, മെഡി. കോളജ് ബസ്സ്റ്റാൻഡ് നിർമാണം ഈ കൊല്ലം തന്നെ ആരംഭിക്കുമെന്ന പ്രഖ്യാപനം യാത്രക്കാർക്ക് പുതു പ്രതീക്ഷയായി.
കഴിഞ്ഞ ദിവസം അവതരിപ്പിച്ച നഗരസഭ ബജറ്റിലാണ് മെഡിക്കൽ കോളജിലെയും മീഞ്ചന്തയിലെയും ബസ് ടെർമിനലിെൻറ പണി ഇൗ കൊല്ലം തന്നെയുണ്ടാവുമെന്ന പ്രഖ്യാപനം. മീഞ്ചന്തയിൽ സ്ഥലം ലഭ്യമായിക്കഴിഞ്ഞു. മെഡിക്കൽ കോളജ് സ്റ്റാൻഡുമായി ബന്ധപ്പെട്ട നിയമ പ്രശ്നങ്ങൾ പൂർണമായി പരിഹരിച്ചിട്ടില്ല. പ്രശ്നങ്ങൾ പരിഹരിച്ച് ഈ കൊല്ലം തന്നെ പണി തുടങ്ങാനാണ് നീക്കം. മെഡിക്കൽ കോളജ് സ്റ്റാൻഡ് നിർമാണം 11 വർഷമായിട്ടും തുടങ്ങിയിടത്തുനിന്ന് ഒരടി പോലും മുന്നോട്ടുനീങ്ങിയിട്ടില്ല.
നിലവിൽ ആംബുലൻസ് നിർത്തിയിടുന്ന സ്ഥലത്തിനു പിറകിലെ ഗ്രൗണ്ടിലായിരുന്നു ബസ്സ്റ്റാൻഡ് നിർമാണത്തിനായി തറക്കല്ലിട്ടത്. പാലോളി മുഹമ്മദ് കുട്ടി തദ്ദേശ സ്വയംഭരണ മന്ത്രിയായിരിക്കു േമ്പാഴായിരുന്നു തറക്കല്ലിടൽ. പിന്നീട് ഒരു കല്ലുപോലും കൂടുതൽ വെച്ചിട്ടില്ല. 12 പ്രവാസികൾ ചേർന്ന് നിർമിക്കാനും ബസ്സ്റ്റാൻഡിന് മുകളിൽ കടമുറികൾ നിർമിച്ച് വാടകക്ക് കൊടുക്കാനും നിർമാണ ഫണ്ട് തിരിച്ചുകിട്ടിയാൽ അവ നഗരസഭക്ക് കൈമാറാനുമായിരുന്നു തീരുമാനം. എന്നാൽ, സ്ഥലമെടുത്തതല്ലാതെ ഒരു നടപടിയും ഉണ്ടായില്ല.
സ്ഥലം വർഷങ്ങളായി കാടുമൂടിക്കിടക്കുകയാണ്. ബസ്സ്റ്റാൻഡ് വന്നാൽ, കോളജിലെത്തുന്ന മുഴുവൻ ബസുകളെയും ഉൾക്കൊള്ളിക്കാൻ സാധിക്കുമെന്നും തിരക്കേറിയ റോഡിൽ അനാവശ്യമായി നിർത്തിയിടുന്നത് ഒഴിവാക്കാനും ആംബുലൻസുകൾക്ക് യാത്രാ സൗകര്യം വർധിപ്പിക്കാനും സാധിക്കുമെന്നും വാദമുയർന്നിരുന്നു. മെഡിക്കൽ കോളജിൽ ബസുകളുെട പാർക്കിങ്ങും തർക്കവും സ്ഥിരമാണ്.
ദീർഘദൂര ലൈൻ ബസുകാരും സിറ്റി ബസുകാരും, സ്റാൻഡിൽ നിർത്തുന്നതിനെ ചൊല്ലി തർക്കം സ്ഥിരമാണ്. കഴിഞ്ഞദിവസം ഇതേ ചൊല്ലി സിറ്റി ബസ് ജീവനക്കാരുടെ മിന്നൽ സമരം ഏറെപ്പേരെ വലച്ചു. അടിയും തെറിവിളിയും കേട്ട് ബസ് യാത്രികരിലൊരാളായ സ്ത്രീക്ക് ബോധക്ഷയമുണ്ടായ സംഭവം വരെയുണ്ട്. ബസ്സ്റ്റാൻഡ് വന്ന് വിവിധ ബസുകൾക്ക് പ്രത്യേക സ്ഥലങ്ങളായാൽ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാവുമെന്നാണ് പ്രതീക്ഷ. മീഞ്ചന്തയിലും റോഡരികിൽ ബസുകൾ നിർത്തിയിടുന്നത് ഗതാഗത പ്രശ്നമുണ്ടാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.