മാങ്കാവ് പാലം അടച്ചിടും; വാഹനങ്ങൾ മറ്റു വഴികളിലൂടെ പോകണം

കോഴിക്കോട്: മീഞ്ചന്ത-അരയിടത്തുപാലം മിനി ബൈപാസ്‌ റോഡിലെ മാങ്കാവ് പാലം അറ്റകുറ്റപണികൾക്കായി 30ന് രാത്രി പത്തുമണി മുതൽ മൂന്ന് ദിവസത്തേക്ക് പൂർണമായും അടച്ചിടും. വാഹനങ്ങൾ മറ്റ് വഴികളിലൂടെ പോകാനുള്ള മാർഗനിർദേശം ട്രാഫിക് പൊലീസ് നൽകി.

കോഴിക്കോട് നിന്നും രാമനാട്ടുകര വഴി സർവിസ് നടത്തുന്ന ദീർഘദൂര ബസുകൾ പുതിയറ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് അരയിടത്തുപാലം-തൊണ്ടയാട്-പന്തീരാങ്കാവ് വഴി രാമനാട്ടുകരക്ക് പോവണം. രാമനാട്ടുകര ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ദീർഘദൂര ബസുകൾ രാമനാട്ടുകര ബസ്റ്റാന്റിൽ നിന്നും പന്തീരാങ്കാവ് ബി.എസ്.എൻ.എൽ ജംഗ്ഷൻ-മാങ്കാവ് ജംഗ്ഷൻ-അരയടത്തുപാലം വഴി പുതിയസ്റ്റാൻഡിൽ എത്തേണ്ടതാണ്.

കോഴിക്കോട് നിന്നും രാമനാട്ടുകര വഴി സർവിസ് നടത്തുന്ന ഹ്രസ്വദൂര ബസുകൾ പാളയം-കല്ലായി-മീഞ്ചന്ത-ചെറുവണ്ണൂർ വഴി പോകേണ്ടതും തിരികെ ഇതേ റൂട്ടിൽ തന്നെ സർവിസ് നടത്തേണ്ടതുമാണ്. കോഴിക്കോട് നിന്നും മാങ്കാവ്-മീഞ്ചന്ത-ഫറോക്ക് ഭാഗത്തേക്ക് പോകേണ്ട മറ്റു വാഹനങ്ങൾ പാളയം-കല്ലായി-മീഞ്ചന്ത വഴിയും, കോഴിക്കോട് നിന്നും രാമനാട്ടുകര ഭാഗത്തേക്ക് പോകേണ്ട മറ്റു വാഹനങ്ങൾ തൊണ്ടയാട്-പന്തീരാങ്കാവ് വഴിയും പോകേണ്ടതാണ്.

കോഴിക്കോട് ബൈപാസ്‌ റോഡിൽ ഗതാഗത കുരുക്കിന് ഇടയുള്ളതിനാൽ കോഴിക്കോട് സിറ്റിയുടെ വടക്കു ഭാഗത്തു നിന്നും കോഴിക്കോട് എയർപോർട്ടിലേക്ക് പോകേണ്ട വാഹനങ്ങൾക്ക് തൊണ്ടയാട്-മെഡിക്കൽ കോളജ്-എടവണ്ണപ്പാറ റൂട്ട് ഉപയോഗപ്പെടുത്താവുന്നതാണ്. 

Tags:    
News Summary - Kozhikode mankavu bridge to be closed for three days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.