കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ടെർമിനിലിന്റെ മുകൾനിലയിൽ കെട്ടിനിൽക്കുന്ന വെള്ളം സീലിങ്ങിന്റെ വിടവിലൂടെ ബസ് സ്റ്റാൻഡിലേക്ക് ചോർന്നൊലിക്കുന്നു
കോഴിക്കോട്: മഴ തോർന്നാലും തോരാതെ കോഴിക്കോട് മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ. പുറത്ത് മഴപെയ്തില്ലെങ്കിലും ബസ് സ്റ്റാൻഡിന് അകത്ത് എപ്പോഴും വെള്ളം ചോർച്ചയാണ്.
ടെർമിനലിന്റെ രണ്ടു ടവറുകൾക്കിടയിൽ മുകൾനിലയിൽ കെട്ടിനിൽക്കുന്ന വെള്ളം താഴേക്ക് ഒലിച്ചിറങ്ങുന്നതാണ് കാരണം. മഴ തോർന്നാലും മുകളിലുള്ള വെള്ളം വറ്റിത്തീരുന്നതുവരെ ബസ് സ്റ്റാന്‍ഡിന്റെ പല ഭാഗങ്ങളിലും ചോർന്നൊലിക്കും. വെള്ളം വരുന്ന വഴി ഏതെല്ലാമാണെന്ന് ആർക്കും പറയാനാവില്ല.
ടെർമിനലിന്റെ വടക്ക് ബസുകൾ നിർത്തിയിടുന്ന ഭാഗത്ത് പലയിടങ്ങളിലായി വെള്ളം ചോർന്നൊലിക്കുന്നത് കാണാം. ഇവിടെ സീലിങ് നേരത്തേതന്നെ അടർന്ന് വീണിരുന്നു. വർക്ക് ഷോപ്പിന്റെ ഭാഗത്തും വെള്ളം കെട്ടിനിൽക്കുന്നുണ്ട്. വെളിച്ചക്കുറവും വെള്ളം കെട്ടിനിൽക്കുന്നതും യാത്രക്കാർക്കാർ വഴുതിവീഴാൻ ഇടയാക്കുന്നു.
പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി അധികൃതർ നിരവധി തവണ കെട്ടിടം നിർമാതാക്കളായ കെ.ടി.ഡി.എഫ്.സിക്ക് കത്തെഴുതിയിട്ടും നടപടിയായിട്ടില്ല. പ്രശ്നം കഴിഞ്ഞ വർഷം കോഴിക്കോട്ടെത്തിയ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും പരിഹാരമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.