കോഴിക്കോട് അവസാന മണിക്കൂറിൽ വാനോളം ആവേശം
കോഴിക്കോട്: പ്രചാരണത്തിെൻറ അവസാന നിമിഷങ്ങളിൽ മുന്നണികളുടെ ആവേശപ്രകടനങ്ങളിൽ മുങ്ങി നഗരവും നാട്ടിൻപുറങ്ങളും. ഇന്നലെ അതിരാവിലെ മുതൽ വിവിധ ഷോകളും മൈക്ക് പ്രചാരണങ്ങളുമായിരുന്നു. ഇന്ന് െകാട്ടിക്കലാശത്തിന് അവസരമില്ലാത്തതിനാൽ അവസാന ദിവസങ്ങളിലെ പ്രചാരണങ്ങളിൽ ആവേശം വാനോളമുയർത്തുകയാണ് സ്ഥാനാർഥികൾ. വാദ്യഘോഷങ്ങൾ എല്ലാ സംഘങ്ങൾക്കുമൊപ്പമുണ്ട്.
തോട്ടത്തിൽ റോഡ് ഷോ
കോഴിക്കോട്: ആവേശമുയർത്തി നോര്‍ത്ത് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാർഥി തോട്ടത്തില്‍ രവീന്ദ്രെൻറ റോഡ് ഷോ. ശനിയാഴ്ച രാവിലെ ഗൃഹസന്ദര്‍ശനം നടത്തി. മൂന്നു മണിമുതലാണ് റോഡ് ഷോ ആരംഭിച്ചത്. കോട്ടൂളിയില്‍ നിന്നാരംഭിച്ച ഷോ തിരുത്തിയാട്, എരഞ്ഞിപ്പാലം, നടക്കാവ്, വെസ്റ്റ്ഹില്‍, ബിലാത്തിക്കുളം, അത്താണിക്കല്‍, പുതിയങ്ങാടി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് വെള്ളയില്‍ ഫ്രീഡം സ്ക്വയറില്‍ സമാപിച്ചു.
വെള്ളയില്‍ റാലിയില്‍ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എം.പി സംസാരിച്ചു. മാളിക്കടവില്‍ പൊതുയോഗത്തില്‍ ടി.വി. നിര്മലന് സംസാരിച്ചു. ബാലസംഘം കുട്ടികള്‍ നോർത്തിൽ ഫ്ലാഷ്മോബ് നടത്തി.
സൗത്തിൽ എൽ.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി
കോഴിക്കോട്: സൗത്ത് നിയമസഭ മണ്ഡലം എൽ.ഡി.എഫ് പ്രകടനപത്രിക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ എ. പ്രദീപ്കുമാർ പ്രകാശനം ചെയ്തു. ഇക്കുറി സൗത്ത് മണ്ഡലം എൽ.ഡി.എഫ് പിടിച്ചെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാർഥി അഹമ്മദ് ദേവർകോവിൽ സംസാരിച്ചു. സി.പി. മുസാഫർ അഹമ്മദ്, ടി. ദാസൻ, കെ. ഹരിദാസൻ, എം.പി. സുരേഷ്, ടി.പി. കോയമൊയ്തീൻ, പി.ടി. ആസാദ്, സി.പി. ഹമീദ്, എൻ.സി. മോയിൻകുട്ടി, സി. ബാലു, എൽ. രമേശൻ, പി.പി. ഫിറോസ്, ഒ. രാജഗോപാൽ, എ.ടി. അബ്ദുള്ളക്കോയ, പി. സുനിൽബാബു, പി.കെ. നാസർ തുടങ്ങിയവർ പങ്കെടുത്തു. കാസിം ഇരിക്കൂർ സ്വാഗതം പറഞ്ഞു. രാവിലെ കടപ്പുറത്ത് നിന്ന് തുടങ്ങിയ പര്യടനം ജയിൽ റോഡ്, കല്ലായി, വെസ്റ്റ് മാങ്കാവ്, എസ്.എം സ്ട്രീറ്റ് എന്നിവിടങ്ങളിലായിരുന്നു. വൈകുന്നേരം മെഡിക്കൽ കോളജിൽനിന്ന് ആരംഭിച്ച റോഡ് ഷോ കിണാശ്ശേരിയിൽ സമാപിച്ചു.
നടന്നു നടന്ന് നൂർബിന
കോഴിക്കോട്: കാൽനട ജാഥയായി നൂർബിനയുടെ പ്രചാരണം. ഇരുചക്രവാഹനങ്ങൾക്ക് തെരഞ്ഞെടുപ്പ് കമീഷൻ വിലക്കേർപ്പെടുത്തിയപ്പോൾ യു.ഡി.എഫ് പ്രവർത്തകരോടൊപ്പം കാൽനട ജാഥയായിട്ടാണ് ശനിയാഴ്ച പ്രചാരണം നടന്നത്.
ഡി.ജെ വാഹനത്തിെൻറയും ബാൻഡ് വിദ്യത്തിെൻറയും അകമ്പടിയോടെ, മെഡിക്കൽ കോളജ് പരിസരത്ത് നിന്നാരംഭിച്ച ജാഥ വി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. മുരളി കച്ചേരി അധ്യക്ഷത വഹിച്ചു.
പി.ടി. ആലി, കെ.പി. പുഷ്പരാജ്, കെ. മൊയ്തിൻകോയ, എൻ.സി.അബൂബക്കർ, പി.കുൽസു, എ.വി. അൻവർ, എസ്.കെ.അബൂബക്കർ, ഫൈസൽ പള്ളിക്കണ്ടി, സി.ടി.സക്കീർ ഹുസൈൻ, എ.ടി. മൊയ്തീൻകോയ, അനീസ്, സുദീന്ദ്ര ദാസ്, മൻസൂർ മാങ്കാവ്, പ്രസാദ് അമ്പലക്കോത്ത്, ഓമന മധു, കവിത അരുൺ എന്നിവർ സംസാരിച്ചു.കോവൂർ, കോട്ടൂളി മണ്ഡലങ്ങളിൽ നടന്ന പ്രചാരണം അരയിടത്ത് പാലം സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.