കോഴിക്കോട്: മെഡിക്കൽ കോളേജിലെ ബ്ലഡ് ബാങ്കിൽ കവർച്ച. കോൾഡ് റൂമിന്റെ കോപ്പർ പൈപ്പുകൾ മോഷ്ടിച്ചു. ബ്ലഡ് ബാങ്ക് അധികൃതർ പോലീസിൽ പരാതി നൽകി.
ശനിയാഴ്ച രാത്രിയോടെയാണ് മോഷണം നടന്നത്. ബ്ലഡ് ബാങ്കിന്റെ രണ്ട് കോൾഡ് റൂമുകളിലേക്കുള്ള കോപ്പറിൽ നിർമ്മിതമായ ഗ്യാസ് പൈപ്പുകളാണ് മോഷ്ടാക്കൾ അറുത്തെടുത്തത്. റൂമിന്റെ പുറത്തുനിന്ന് മുറിച്ചെടുത്ത് കൊണ്ടുപോവുകയായിരുന്നു. ഇതോടുകൂടി ബ്ലഡ് ബാങ്കിന്റെ പ്രവർത്തനം തന്നെ തകരാറിലാകുന്ന സ്ഥിതി ഉണ്ടായി.
ഇവിടെ സൂക്ഷിച്ചിരുന്ന രക്തശേഖരം പൂർണമായും മറ്റൊരു കോൾഡ് റൂമിലേക്ക് മാറ്റിയാണ് പ്രശ്നത്തിന് പരിഹാരം കണ്ടത്. പഴയ അത്യാഹിതവിഭാഗത്തോട് ചേർന്നാണ് ബ്ലഡ് ബാങ്ക് പ്രവർത്തിക്കുന്നത്. ഇതിന്റെ പൈപ്പുകൾ എല്ലാം പുറത്തുകൂടിയാണ് പോകുന്നത്. ഈ ഭാഗത്ത് രാത്രി സുരക്ഷാ ജീവനക്കാരില്ല.
ബ്ലഡ് ബാങ്ക് അധികൃതർ നൽകിയ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.