ബാലുശ്ശേരി: അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവിനെ പെൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി പറമ്പിന്റെമുകൾ താമസിക്കുന്ന അറപ്പീടിക പേരാറ്റും പൊയിൽ പരേതനായ സാദത്തിന്റെ മകൻ അൻവർ സവാദിനെയാണ് (26) പെൺസുഹൃത്തിന്റെ പെരുമണ്ണയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി വൈകിയാണ് സംഭവം പുറത്തറിയുന്നത്. ഉടൻ തന്നെ നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.
പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ഉള്ളിയേരി ഈസ്റ്റ് മുക്ക് ജുമുഅ മസ്ജിദിൽ ഖബറടക്കി. പ്രവാസിയായ സവാദ് ലീവിന് നാട്ടിൽ വന്നതായിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തതായും വിശദമായ അന്വേഷണം നടന്നു വരികയാണെന്നും ബാലുശ്ശേരി പൊലീസ് അറിയിച്ചു. മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.