വവ്വാലുകളെ പിടികൂടാൻ കെണിയൊരുക്കുന്നു
രാമനാട്ടുകര: നിപയെ പ്രതിരോധിക്കാൻ വനം വകുപ്പിന്റെയും മൃഗസംരക്ഷണവകുപ്പിന്റെയും ആഭിമുഖ്യത്തിൽ പഴുതടച്ച പരിശോധന ആരംഭിച്ചു. രാമനാട്ടുകര പത്താം ഡിവിഷനിലാണ് വവ്വാലുകളെ കയ്യോടെ പിടികൂടാൻ കെണിയൊരുക്കുന്നത്. പാറമ്മൽ റോഡിൽ സ്ഥിതി ചെയ്യുന്ന കുഞ്ഞക്കൻ ചെട്ട്യാർ ആൻഡ് സൺസിന്റെ ഉടമസ്ഥതയിലുള്ള പഴയ തറവാടു വീടായ കാരാട്ടിൽ പറമ്പിൽ എത്തുന്ന വവ്വാലുകളെ പിടികൂടാനാണ് മൃഗ സംരക്ഷണ വിഭാഗവും വനംവകുപ്പും സംയുക്തമായി വല വീശിയിരിക്കുന്നത്.
ഇവിടെയുള്ള മരങ്ങളിൽ വവ്വാലുകളുടെ സാന്നിധ്യമുണ്ടാകാറുണ്ടെന്ന രാമേശ്വരം റസിഡൻസ് അസോസിയേഷൻ നൽകിയ പരാതിയെ തുടർന്നാണ് നീക്കം. വവ്വാലുകളുടെ കാഷ്ഠം ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്.ഇത് ശാസ്ത്രീയമായി പരിശോധിക്കുന്നതോടെ വവ്വാലുകളിൽ നിപയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.