സംസ്ഥാന കേരളോത്സവ കായികമേളയിൽ ഓവറോൾ രണ്ടാംസ്ഥാനക്കാരായ
കോഴിക്കോട് ടീം മന്ത്രി പി.എ. മുഹമ്മദ് റിയാസിൽനിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു
സംസ്ഥാന കേരളോത്സവം കായിക മേള: കിരീടം പാലക്കാട്ടേക്ക്
കൊല്ലം: കായികപ്രതിഭകളുടെ സ്വന്തം മണ്ണിന് സംസ്ഥാന കേരളോത്സവത്തിൽ കായികകിരീടം. കൊല്ലത്ത് സമാപിച്ച കേരളോത്സവം കായികമേളയിൽ എതിരാളികളെ കാതങ്ങളോളം പിന്നിലാക്കിയാണ് പാലക്കാട് കിരീടവുമായി മടങ്ങിയത്. 243 പോയന്‍റുമായാണ് പാലക്കാട് കിരീടം സ്വന്തമാക്കിയത്. കലാ വിഭാഗത്തിലെ 268 പോയന്‍റ് കൂടിചേർത്ത് 511 പോയന്‍റാണ് ജില്ല നേടിയത്. കളിക്കളത്തിലെ മുന്നേറ്റത്തിലൂടെ ഓവറോൾ പട്ടവും പാലക്കാട് സ്വന്തമാക്കി.
അവസാന ദിവസം കളത്തിൽ കണ്ണൂരിനെ പിന്തള്ളി കോഴിക്കോട് രണ്ടാം സ്ഥാനത്തെത്തി.149 പോയന്‍റ് നേടിയ കോഴിക്കോട്, ഓവറോൾ പോയന്‍റ് നിലയിൽ 507 പോയിന്‍റുമായി സംസ്ഥാനത്ത് രണ്ടാം സ്ഥാനവും നേടി. കായിക മേളയിൽ136 പോയന്‍റുമായി കണ്ണൂർ മൂന്നാം സ്ഥാനം നേടി. കണ്ണൂരിന് ഓവറോൾ 501 പോയന്‍റുണ്ട്. തിരുവനന്തപുരം 131 പോയന്‍റ് നേട്ടവുമായി നാലാം സ്ഥാനവും തൃശൂർ 113 പോയന്‍റു മായി അഞ്ചാം സ്ഥാനവും നേടി.
ആറാം സ്ഥാനം നേടിയ മലപ്പുറം (107) ആണ് പോയന്‍റ് പട്ടികയിൽ 100 പിന്നിട്ട അവസാനത്തെ ജില്ല. കോട്ടയം(82), ആലപ്പുഴ (79), കാസർകോട്(39), കൊല്ലം (38), എറണാകുളം(33), വയനാട് (24), ഇടുക്കി (21), പത്തനംതിട്ട(11) എന്നിങ്ങനെ ആണ് മറ്റു ജില്ലകളുടെ പോയന്‍റ് നില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.