'പെൻഷൻ പ്രായം ഉയർത്താനുള്ള ശമ്പള കമീഷൻ നിർദ്ദേശം യുവജനങ്ങളോടുള്ള അനീതി'

കോട്ടയം. സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്താനുള്ള ശമ്പള കമീഷൻ നിർദ്ദേശം തൊഴിലില്ലായ്മ രൂക്ഷമായ കേരളത്തിലെ യുവജനങ്ങളോടുള്ള കടുത്ത അനീതിയാണെന്ന്​ മുസ്​ലിം ജമാഅത്ത്​ യൂത്ത്​ കൗൺസിൽ സെക്രട്ടറിയേറ്റ്​.

ശമ്പള കമീഷന്‍റെ അധികാരപരിധിയിൽ വരാത്ത പിന്നോക്ക സംവരണ വ്യവസ്ഥകൾ, ക്രിമിലെയർ പരിധി എന്നിവയെക്കുറിച്ചുള്ള ഭരണഘടനാ വിരുദ്ധമായ ശിപാർശകൾ തള്ളിക്കളയണമെന്നും സെക്രട്ടറിയേറ്റ്​ യോഗം പറഞ്ഞു.

അതേസമയം എയ്ഡഡ് നിയമനങ്ങൾ പിഎസ്സിക്ക് വിടണമെന്ന ശിപാർശ സ്വാഗതാർഹമാണ്​. നാലായിരത്തോളം അധ്യാപക എയ്ഡഡ് നിയമനങ്ങൾ ഒഴിവ് വന്നപ്പോൾ തന്നെഎയ്ഡഡ് മേഖലയിലെ മുഴുവൻ നിയമനങ്ങളും പി.എസ്​.എസിക്ക്​ വിടണമെന്ന് യൂത്ത് കൗൺസിൽ ആവശ്യപ്പെട്ടിരുന്നു. അത് നടപ്പിലാക്കാൻ കേരള സർക്കാർ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.

സംഘ്​പരിവാർ അജണ്ട നടപ്പിലാക്കാൻ ' ന്യൂനപക്ഷങ്ങൾ രാജ്യത്തിന്റെ അഖണ്ഡതക്ക് ഭീഷണി ആണോ' എന്ന പ്ലസ്‌ ടു തുല്യതാ പരീക്ഷയുടെ ചോദ്യം തയ്യാറാക്കിയ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം അധ്യാപകർക്കെതിരെ നടപടിയെടുക്കണമെന്നും യൂത്ത് കൗൺസിൽ ഓൺലൈൻ യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ യൂത്ത് കൗൺസിൽ സംസ്ഥാന ജനറൽ കൺവീനർ എം.ബി അമീന്‍ഷാ കോട്ടയം അധ്യക്ഷത വഹിച്ചു. കേരള മുസ്ലീം ജമാഅത്ത് കൗണ്‍സില്‍ ജനറൽ സെക്രട്ടറി എം.എച്ച് ഷാജി പത്തനംതിട്ട ഓൺലൈൻ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കണ്‍വീനര്‍ ഇര്‍ഷാദ് അഞ്ചല്‍, ജലീല്‍ മുസ്​ലിയാര്‍, നിഷാദ് എഴുമറ്റൂർ , റവുഫ് ബാബു തിരൂര്‍, സലിം വള്ളിക്കുന്ന്,നിഷാദ് ആലപ്പാട്ട്, അഡ്വ. സിനാന്‍ അരിക്കോട്, സജീർ മണക്കാട്, അഡ്വ. സക്കീര്‍ തിരുവനന്തപുരം, എന്നിവർ പ്രസംഗിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.