kc lead 21 വാർഡുകൾ ക​െണ്ടയ്​ൻമെൻറ്​ സോൺ, നഗരത്തിൽ നിയന്ത്രണങ്ങൾ കർക്കശമാക്കി

kc lead 21 വാർഡുകൾ ക​െണ്ടയ്​ൻമൻെറ്​ സോൺ, നഗരത്തിൽ നിയന്ത്രണങ്ങൾ കർക്കശമാക്കി കോഴിക്കോട്​: നഗരസഭയിൽ 75 വാർഡിൽ 21ഉം ക​െണ്ടയ്​ൻമൻെറ്​ സോണായതോടെ മുൻകരുതൽ നടപടികൾ ജില്ല ഭരണകൂടവും നഗരസഭയും പൊലീസും ശക്​തമാക്കി. പാളയം പച്ചക്കറി മാർക്കറ്റിൽ പ്രവേശനത്തിന്​ നിയന്ത്രണം കർശനമാക്കി. സെൻട്രൽ മാർക്കറ്റിൽ മീൻ കച്ചവടം വ്യാപാരികളും തൊഴിലാളികളും കഴിഞ്ഞദിവസം മുതൽ നിർത്തി​െവച്ചിരുന്നു. ക​െണ്ടയ്​ൻമൻെറ്​ സോണുകളിൽ നിയന്ത്രണങ്ങൾ പാലിക്കുന്നത്​ ഉറപ്പു​വരുത്തുന്നുണ്ട്​. പാളയം, വലിയങ്ങാടി തുടങ്ങിയ വ്യാപാരകേന്ദ്രങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. പാളയത്ത്​ കല്ലായി റോഡിലെ നിയ​ന്ത്രണം പാലിക്കാത്ത കടകൾ പലതും അടപ്പിച്ചു. പാളയത്തെ ഉന്തുവണ്ടിക്കച്ചവടക്കാരെയും ഒഴിപ്പിച്ചു. പൊലീസ് പിക്കറ്റ് ഏർപെടുത്തി. ചാലപ്പുറം വാർഡ്​ കണ്ടെയ്ന്‍മൻെറ്​ സോണ്‍ ആയതിനാലാണ് നടപടി. കമ്മത്ത്‌​െലയ്​നിലെ സ്വര്‍ണക്കടകള്‍ ഉള്‍പ്പെടെ കച്ചവടസ്ഥാപനങ്ങളും അടപ്പിച്ചു. പൊലീസ് നടപടി വന്നതോടെ പാളയം മാര്‍ക്കറ്റ് പരിസരം ഏറക്കുറെ വിജനമായി. ഹോട്ടലുകളില്‍ പാര്‍സല്‍ മാത്രമേ അനുവദിക്കുന്നുളളൂ.​ കുണ്ടായിത്തോട് (44), ചാലപ്പുറം (59), പന്നിയങ്കര(37), മീഞ്ചന്ത (38), അരീക്കാട് (41), മുഖദാര്‍ (57) പുതിയറ(27), ചെട്ടിക്കുളം(2), പൊറ്റമ്മല്‍(29), തിരുത്തിയാട് (63), ആഴ്ചവട്ടം (35), പൂളക്കടവ് (11), പാറോപ്പടി (13), ചെറുവണ്ണൂർ ഈസ്​റ്റ്​ (45), പയ്യാനക്കൽ (55), പുതിയങ്ങാടി (74), കുറ്റിച്ചിറ (58), തടമ്പാട്ടുതാഴം (9), മാറാട്​ (49), മലാപ്പറമ്പ്​ (8), വേ​േ-ങ്ങരി (10) തുടങ്ങിയ വാർഡുകളാണ്​ നഗരത്തിൽ ക​െണ്ടയ്​ൻമൻെറ്​ സോണായത്​. 17ാം വാർഡായ ചെലവൂരിനെ കണ്ടെയ്​ൻമൻെറ്​ സോണിൽ നിന്ന്​ ഒഴിവാക്കി. ഇവിടെ കോവിഡ്​ പോസിറ്റിവായയാൾ കുറ്റിച്ചിറ വാർഡിലുള്ളതാണെന്ന്​ കണ്ടെത്തിയതിനാലാണ്​ ജില്ല കലക്​ട​റുടെ നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.