മില്ലി മോഹൻ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായേക്കും; കെ.കെ. നവാസ് വൈസ് പ്രസിഡന്റ്

കോഴിക്കോട്:  കോടഞ്ചേരി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ നിന്നുള്ള മില്ലി മോഹൻ കൊട്ടാരത്തിൽ ജില്ലാ പഞ്ചായത്ത്  പ്രസിഡന്റാകും. ചരിത്രത്തിലാദ്യമായാണ് കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫ് അധികാരത്തിലെത്തിയത്. ജില്ലാ പഞ്ചായത്ത് രൂപീകരിച്ച ശേഷം ഒരിക്കൽ പോലും യു.ഡി.എഫിന് അധികാരം ലഭിച്ചിട്ടില്ല.

മുസ്‍ലിം ലീഗ് ജില്ലാ സെക്രട്ടറിയും നാദാപുരം ഡിവിഷൻ അംഗവുമായ കെ.കെ. നവാസ് വൈ സ് പ്രസിഡന്റായേക്കും.

മുന്നണി ധാരണ പ്രകാരമാണ് വൈസ് പ്രസിഡന്റ് സ്ഥാനം മുസ്‍ലിം ലീഗിന് മാറ്റിവെച്ചത്. വ്യാഴാഴ്ച ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.

മൂന്നു പതിറ്റാണ്ടിന്റെ ഭരണത്തുടർച്ച ലക്ഷ്യമിട്ടാണ് ഇക്കുറി എൽ.ഡി.എഫ് കളത്തിലിറങ്ങിയത്. എന്നാൽ അപ്രതീക്ഷിത തിരിച്ചടിയിൽ പതറി. ഇത്തവണ 13 സീറ്റുകളിലൊതുങ്ങി എൽ.ഡി.എഫിന്റെ പ്രകടനം.

കോടഞ്ചേരിയിൽ 6822 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മില്ലി മോഹൻ തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ പഞ്ചായത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലായിരുന്നു നാദാപുരത്ത് നിന്ന് നവാസിന്റെ വിജയം. 16,615 വോട്ടിന്റെ ഭൂരിപക്ഷത്തിൽ.

Tags:    
News Summary - Milli Mohan may become Kozhikode district president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.