KC LEAD കടപ്പുറത്ത് പുതിയ രക്തസാക്ഷി മണ്ഡപം വരുന്നു

കോഴിക്കോട്: ചരിത്രമുറങ്ങുന്ന കോഴിക്കോട് കടപ്പുറത്ത് പുതിയ രക്തസാക്ഷി മണ്ഡപം നിർമിക്കും. നഗരസഭ ബജറ്റിൽ ഇതിനായി പണം നീക്കിവെച്ചിരുന്നു. 37 ലക്ഷം രൂപ ചെലവിൽ പദ്ധതി നടപ്പാക്കാൻ നഗരസഭ കൗൺസിൽ ഹാളിൽ മേയർ തോട്ടത്തിൽ രവീന്ദ്ര​ൻെറ അധ്യക്ഷതയിൽ ചേർന്ന േയാഗം തീരുമാനിച്ചു. നഗരസഭ ഒാഫിസിനുമുന്നിൽ എട്ടുമീറ്റർ നീളവും വീതിയുമുള്ള മണ്ഡപമാണ് പണിയുക. ജില്ല കലക്ടറുടെയും ജനപ്രതിനിധികളുടെയും രാഷ്​ട്രീയ നേതാക്കളുടെയും യോഗം വിളിച്ച് അവരുടെ നിർദേശങ്ങൾ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കാൻ തീരുമാനമായി. സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് വേദിയായ കടപ്പുറത്ത് ഉചിത സ്മാരകം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ചെങ്കൽ മണ്ഡപവും ആകർഷകമായ തറയും ഉൾപ്പെടുത്തി ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട്​ കോ ഒാപറേറ്റിവ് സൊസൈറ്റിക്കാണ് നിർമാണ ചുമതല. യോഗത്തിൽ സൊസൈറ്റി പ്രതിനിധികൾ പദ്ധതി വിശദീകരിച്ചു. മണ്ഡപത്തിൻെറ വിസ്തീർണം കൂട്ടണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഇപ്പോൾ നിർമാണ പ്രവൃത്തി നടക്കുന്ന കടപ്പുറത്ത് മണ്ഡപം പണിയാൻ വിനോദ സഞ്ചാര വകുപ്പുമായി ചർച്ച നടത്തും. യോഗ നിർദേശങ്ങളും ആവശ്യമായ മാറ്റങ്ങളും ഉൾപ്പെടുത്തി നഗരസഭ കൗൺസിൽ പദ്ധതി ചർച്ചചെയ്യും. ഡോ. എം.കെ. മുനീർ എം.എൽ.എ, ജില്ല കലക്ടർ സാംബശിവറാവു, കോർപറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു. നഗരത്തിൽ തെക്കേ കടപ്പുറത്ത്​ നിലവിൽ രക്​തസാക്ഷി മണ്ഡപമുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.