ജാതവൻ ഊരുചുറ്റൽ തുടങ്ങി; വാവുത്സവം നാളെ

ക​ട​ലു​ണ്ടി: വാ​വു​ത്സ​വം അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള ജാ​ത​വ​ന്റെ ഊ​രു​ചു​റ്റ​ലി​ന് തു​ട​ക്ക​മാ​യി. ശ​നി​യാ​ഴ്ച രാ​വി​ലെ ജാ​ത​വ​ൻ കോ​ട്ട​യി​ൽ കൊ​ടി​യേ​റ്റം ന​ട​ത്തി​യ​തി​ന് ശേ​ഷ​മാ​യി​രു​ന്നു ജാ​ത​വ​ൻ പു​റ​പ്പാ​ട്. കു​ന്ന​ത്ത് ത​റ​വാ​ട്ടു​കാ​ര​ണ​വ​ർ വേ​ണു​ഗോ​പാ​ൽ ന​മ്പ്യാ​രു​ടെ അ​നു​മ​തി​യോ​ടെ അ​മ്പാ​ളി കാ​ര​ണ​വ​ർ മോ​ഹ​ന​കൃ​ഷ്ണ​ൻ, മാ​രാ​ത്ത് വി​ശ്വ​നാ​ഥ​ൻ, കു​ടി​ൽ​പു​ര​ക്ക​ൽ ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ജാ​ത​വ​ൻ ഊ​രു​ചു​റ്റ​ലി​നാ​യി പു​റ​പ്പെ​ട്ട​ത്.

കു​ട്ടി​ക​ൾ കൈ​കൊ​ണ്ടും കു​തി​ര​പ്പു​റ​ത്തു​ള്ള ജാ​ത​വ​നെ തോ​ളി​ലേ​റ്റി​യ പെ​രു​വ​ണ്ണാ​ൻ മു​ര​ളി കാ​ൽ​കൊ​ണ്ടും കാ​ര​ക​ളി​ക്കു​ന്ന ച​ട​ങ്ങി​നു​ശേ​ഷം പേ​ടി​യാ​ട്ടെ​ത്തി​യ ജാ​ത​വ​നെ അ​വ​കാ​ശി​ക​ൾ വ​ര​വേ​റ്റു. ആ​ൽ​ത്ത​റ​യി​ലെ വി​ശ്ര​മ​ത്തി​നു​ശേ​ഷം സ​ന്ധ്യ​യോ​ടെ ഊ​രു​ചു​റ്റ​ൽ വീ​ണ്ടും ആ​രം​ഭി​ച്ചു. വ​ഴി​പാ​ടു​ക​ൾ സ്വീ​ക​രി​ച്ചു​ള്ള ഊ​രു​ചു​റ്റ​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​വ​രെ നീ​ളും.

തു​ട​ർ​ന്ന് ഉ​ച്ച​യോ​ടെ വാ​ക്ക​ട​വി​ൽ​നി​ന്ന് അ​മ്മ​യാ​യി സ​ങ്ക​ൽ​പി​ച്ചു​പോ​രു​ന്ന പേ​ടി​യാ​ട്ട് ഭ​ഗ​വ​തി​ക്കൊ​പ്പം എ​ഴു​ന്ന​ള്ളും. കു​ന്ന​ത്ത് ത​റ​വാ​ട്ടി​ൽ​നി​ന്ന് പ്ര​സി​ദ്ധ​മാ​യ പ​ട​ക്ക​ളി​ത​ല്ല് ക​ണ്ട് ആ​സ്വ​ദി​ച്ച​തി​നു​ശേ​ഷം ക​റു​ത്ത​ങ്ങാ​ട്ടെ​ത്തി നി​വേ​ദ്യം സ്വീ​ക​രി​ച്ച് പേ​ടി​യാ​ട്ട് ക്ഷേ​ത്ര​ത്തി​ൽ എ​ത്തു​ന്ന​തോ​ടെ ഉ​ത്സ​വ​ത്തി​ന് സ​മാ​പ​ന​മാ​കും.

Tags:    
News Summary - kadalundi vavultsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.