സൗഹൃദ ഇഫ്താര്‍ ഒരുക്കി ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി കേരള വനിതാ വിഭാഗം 'പാഥേയമൊരുക്കാം റമദാനിലൂടെ' എന്ന പേരിൽ ഇഫ്താര്‍ സംഗമം നടത്തി. മനുഷ്യഹൃദയങ്ങള്‍ തമ്മില്‍ നന്മകള്‍ കൈമാറുവാനും സാമൂഹിക ബന്ധങ്ങള്‍ സുശക്തമാക്കുവാനും ഇത്തരത്തിലുള്ള ഒത്തുചേരലുകളിലൂടെ സാധ്യമാകും എന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കൂടിയലോചനാ സമിതി അംഗം റഹ്മത്തുന്നീസ ടീച്ചര്‍ പറഞ്ഞു.

ആത്മാവിന് നിര്‍വൃതിയും മനസ്സിന് വിശുദ്ധിയും ബുദ്ധിക്ക് വെളിച്ചവും ചിന്തക്ക് തെളിച്ചവും ശരീരത്തിന് പ്രസരിപ്പും നിരന്തരം ചൊരിഞ്ഞ് ജീവിതത്തെ പാകപ്പെടുത്തുന്ന ഈ മാസം മാനുഷികമായ ഐക്യവും ഏകത്വവുമാണ് നമ്മോട് ആഹ്വാനം ചെയ്യുന്നതെന്ന് അധ്യക്ഷത വഹിച്ചുകൊണ്ട് ജമാഅത്തെ ഇസ്ലാമി കേരള വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്‍റ പി.വി. റഹ്മാബി ടീച്ചര്‍ പറഞ്ഞു.

ഉഷ എം., ഷിദ ജഗത്, ചന്ദ്രിക കൊയിലാണ്ടി, റഹ്മത്തുന്നിസ ടീച്ചര്‍, ഐഷ ബാനു, സിസ്റ്റര്‍ മൗറില്ല, മണി, ജയശ്രീ, നസീമ, മറിയക്കുട്ടി, ഒ.ജെ. ചിന്നമ്മ, വിളയില്‍ ഫസീല, റജീന, റുക്‌സാന പി., സഫിയ അലി, ആര്‍.സി. സാബിറ, നസീമ ടീച്ചര്‍, റംല വി.കെ., നസീറ കെ.എന്‍., ഫാത്തിമ്മ തഹ്ലിയ, രേഷ്മ സുരേഷ് എന്നിവര്‍ പങ്കെടുത്തു. 

Tags:    
News Summary - Jamaat-e-Islami women's wing iftar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.