പ്രവർത്തകർ രാജിവെച്ചു പോകുന്നെന്നത് വസ്തുതാവിരുദ്ധം -എൽ.ജെ.ഡി

കോഴിക്കോട്: ലോക് താന്ത്രിക് ജനതാദളില്‍നിന്നു പ്രവര്‍ത്തകര്‍ രാജിവെച്ചു പോകുന്നുവെന്നത് വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണജനകവുമാണെന്ന് എല്‍.ജെ.ഡി ജില്ല കമ്മിറ്റി ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. എൽ.ജെ.ഡിയില്‍നിന്ന് രാജിവെച്ചു സി.പി.എമ്മില്‍ ചേര്‍ന്നു എന്ന് അവകാശപ്പെടുന്നവര്‍ തങ്ങളുടെ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചുപോയവരല്ല.

കോഴിക്കോട് സിറ്റിയില്‍ നിന്നു രാജിവെച്ച അജയകുമാർ ഏതാനും വര്‍ഷം മുമ്പാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. തീവ്രഹിന്ദുത്വ നിലപാടിന്‍റെ പേരില്‍ വിമര്‍ശിക്കപ്പെടുന്ന അദ്ദേഹത്തെ മറ്റ് സജീവ പ്രവര്‍ത്തകരെ മാറ്റി നിര്‍ത്തി കോര്‍പറേഷന്‍ ബോര്‍ഡ് സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുത്തത് പാര്‍ട്ടിയില്‍ ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

ഇക്കാരണങ്ങളാല്‍ പലരും പാര്‍ട്ടിക്കകത്ത് നിര്‍ജീവമായി. സൗത്ത് മണ്ഡലത്തില്‍നിന്ന് മത്സരിക്കാന്‍ അവസരം കിട്ടാത്തതിനാല്‍ ഇദ്ദേഹം പാര്‍ട്ടി വിട്ടതോടെ നിര്‍ജീവരായ പ്രവര്‍ത്തകര്‍ സജീവമായ സാഹചര്യമാണുള്ളതെന്നും ഭാരവാഹികള്‍ പറഞ്ഞു. അദ്ദേഹത്തോടൊപ്പം സി.പി.എമ്മില്‍ ചേര്‍ന്നവരൊന്നും പാര്‍ട്ടി പ്രവര്‍ത്തകരല്ല.

ഈ അവകാശവാദവുമായി രംഗത്തുവന്നവര്‍ ഏതു പാര്‍ട്ടിയില്‍നിന്നാണ് രാജിവെച്ച് വന്നതെന്ന് അന്വേഷിക്കേണ്ടത് സി.പി.എം നേതൃത്വമാണെന്നും ജില്ല സെക്രട്ടറി എന്‍.സി. മോയിന്‍കുട്ടി പറഞ്ഞു.

ജയന്‍ വെസ്റ്റ്ഹില്‍, എസ്.കെ. കുഞ്ഞിമോന്‍, ഷാജി പന്നിയങ്കര, മുസമ്മില്‍ കൊമ്മേരി എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    
News Summary - It is untrue that activists are resigning - LJD

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.