ഇർഷാദിന്റെ കൊല, ദീപക്കിന്റെ തിരോധാനം പ്രതിഷേധവുമായി സംഘടനകൾ

ജുഡീഷ്യൽ അന്വേഷണം വേണം -കോൺഗ്രസ്

പേരാമ്പ്ര : സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കരയിലെ ഇർഷാദിന്റെ കൊലപാതകത്തെ കുറിച്ചും കാണാതായ മേപ്പയൂർ കൂനംവെള്ളിക്കാവിലെ ദീപക്കിന്റെ തിരോധാനത്തെ കുറിച്ചും ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തിക്കോടി കടപ്പുറത്തുനിന്ന് കണ്ടെത്തിയ മൃതദേഹം ദീപക്കിന്റേതല്ലെന്ന് അമ്മയും ചില ബന്ധുക്കളുമെല്ലാം സംശയം പ്രകടിപ്പിച്ചിട്ടും ഡി.എൻ.എ പരിശോധന പോലും നടത്താതെ മൃതദേഹം വിട്ടുകൊടുത്ത് ദഹിപ്പിക്കാൻ അനുവാദം നൽകിയത് സ്വർണമാഫിയയും പൊലീസും തമ്മിലുള്ള കൂട്ടുകെട്ടാണോ എന്ന് സംശയമുള്ളതായും കോൺഗ്രസ് ആരോപിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടത്തുമ്പോൾ ലിംഗപരിശോധനയെങ്കിലും നടത്തിയിരുന്നെങ്കിൽ ജഡം ദീപക്കിന്റേത് അല്ലെന്ന് വ്യക്തമാകുമായിരുന്നു.

മേയ് 18ന് പന്തിരിക്കരയിലെ സി.പി.എം ഓഫിസിൽ പത്തനംതിട്ടയിൽനിന്ന് ഒരു സ്ത്രീ ഒറ്റക്ക് എത്തുകയും പാർട്ടി നേതാവിന്റെ കത്ത് കൈമാറുകയും ചെയ്തിട്ടുണ്ട്. അതിനു ശേഷം ഈ സ്ത്രീയെ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ എന്തിനാണ് രാത്രി ഇർഷാദിന്റെ വീട്ടിൽ താമസിപ്പിക്കാൻ നേതൃത്വം കൊടുത്തതെന്നും കോൺഗ്രസ് ചോദിക്കുന്നു.

മേയ് 19ന് ഈ സ്ത്രീക്കെതിരെ ഇർഷാദിന്റെ ഉപ്പയും ഉമ്മയും പരാതി കൊടുത്തിട്ടും എന്തുകൊണ്ട് പൊലീസ് അന്വേഷണം നടത്തിയില്ല? ഈ കേസിലെ പ്രതികൾക്ക് കണ്ണൂരുമായി ബന്ധമുള്ളത് ഗൗരവമായി കാണണം.

സ്വർണ മാഫിയ ഇപ്പോഴും ഇർഷാദിന്റെ അനുജൻ ഉൾപ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തുകയാണെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി.

വാർത്തസമ്മേളനത്തിൽ യു.ഡി.എഫ് ജില്ല ചെയർമാൻ കെ. ബാലനാരായണൻ, മുനീർ എരവത്ത്, രാജൻ മരുതേരി, പി.കെ. രാഗേഷ്, ജിതേഷ് മുതുകാട്, വി.പി. ഇബ്രാഹിം, ഇ.വി. രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

പൊ​ലീ​സി​ന്റെ വീ​ഴ്ച​യെ​ന്ന് മു​സ്‍ലിം ലീ​ഗ്

പേ​രാ​മ്പ്ര: സ്വ​ർ​ണ​ക്ക​ട​ത്തു​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ പ​ന്തി​രി​ക്ക​ര കോ​ഴി​ക്കു​ന്നു​മ്മ​ൽ ഇ​ർ​ഷാ​ദി​ന്റെ കൊ​ല​പാ​ത​ക​ത്തി​നും ആ​ളു​മാ​റി മൃ​ത​ദേ​ഹം സം​സ്ക​രി​ച്ച സം​ഭ​വ​ത്തി​നും ഇ​ട​വ​രു​ത്തി​യ​ത് പൊ​ലീ​സി​ന്റെ കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യാ​ണെ​ന്ന് പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം മു​സ്‍ലിം ലീ​ഗ് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

സ്വ​ർ​ണ​ക്ക​ട​ത്തു​സം​ഘം ഇ​ർ​ഷാ​ദി​നെ കെ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ക്കു​ന്ന ഫോ​ട്ടോ സ​ഹി​തം മാ​താ​പി​താ​ക്ക​ൾ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

പ​ക്ഷേ, പൊ​ലീ​സ് തി​ക​ഞ്ഞ നി​സ്സം​ഗ​ത പു​ല​ർ​ത്തി. സ്വ​ർ​ണ​ക്ക​ട​ത്തു സം​ഘ​ത്തി​ൽ​നി​ന്ന് ഇ​ർ​ഷാ​ദി​ന്റെ കു​ടും​ബം നി​ര​ന്ത​രം ഭീ​ഷ​ണി നേ​രി​ടു​ക​യും ചെ​യ്യു​ന്നു. ഇ​ർ​ഷാ​ദ് പു​ഴ​യി​ൽ വീ​ണു മ​രി​ക്കി​ല്ലെ​ന്നും അ​വ​ന് നീ​ന്ത​ൽ ന​ന്നാ​യി വ​ശ​മു​ണ്ടെ​ന്നും പി​താ​വ് ത​റ​പ്പി​ച്ചു പ​റ​യു​ന്നു.

തി​ക്കോ​ടി കോ​ടി​ക്ക​ൽ ക​ട​പ്പു​റ​ത്തു ക​ണ്ടെ​ത്തി​യ ജ​ഡം ദീ​പ​ക്കി​ന്റേ​താ​ണെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ പൊ​ലീ​സ് വ്യ​ഗ്ര​ത കാ​ട്ടി. ജ​ഡം ദീ​പ​ക്കി​ന്റേ​താ​ണെ​ന്ന് മാ​താ​വ് തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഡി.​എ​ൻ.​എ ടെ​സ്റ്റി​ന് കാ​ത്തു​നി​ൽ​ക്കാ​തെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ ഒ​ത്താ​ശ ചെ​യ്ത പൊ​ലീ​സ് ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.

ഇ​ർ​ഷാ​ദി​ന്റെ കു​ടും​ബ​ത്തി​ന് ത​ങ്ങ​ളു​ടെ മ​ക​നെ മ​താ​ചാ​ര​പ്ര​കാ​രം സം​സ്ക​രി​ക്കാ​നു​ള്ള അ​വ​കാ​ശം നി​ഷേ​ധി​ച്ചു.

സ്വ​ന്തം മ​ക​നെ അ​വ​സാ​ന​മാ​യി ഒ​രു​നോ​ക്കു കാ​ണാ​നു​ള്ള അ​വ​സ​ര​വും ല​ഭി​ച്ചി​ല്ല. കേ​സ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​നാ​ണ് പൊ​ലീ​സി​ന്റെ നീ​ക്കം. സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത നീ​ക്കാ​നും കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്തി ശി​ക്ഷി​ക്കാ​നും സ്വ​ത​ന്ത്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മു​സ്‍ലിം ലീ​ഗ് ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് എ​സ്.​പി. കു​ഞ്ഞ​മ്മ​ദ്, ആ​ർ.​കെ. മു​നീ​ർ, ടി.​കെ.​എ. ല​ത്തീ​ഫ്, മു​നീ​ർ കു​ള​ങ്ങ​ര, പി.​ടി. അ​ഷ്റ​ഫ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ഉന്നതതല അന്വേഷണം വേണം -വെൽഫെയർ പാർട്ടി

പേ​രാ​മ്പ്ര: പ​ന്തി​രി​ക്ക​ര​യി​ൽ​നി​ന്ന് സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘം യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ല നേ​താ​ക്ക​ളാ​യ ടി.​കെ. മാ​ധ​വ​ൻ, പി.​സി. മു​ഹ​മ്മ​ദ്കു​ട്ടി, മു​സ്ത​ഫ പാ​ലാ​ഴി, പാ​ർ​ട്ടി ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ്‌ എം.​കെ. ഖാ​സിം, അ​ബ്ദു​ല്ല സ​ൽ​മാ​ൻ, എം.​കെ. ഫാ​ത്തി​മ, പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി വി.​എം. നൗ​ഫ​ൽ, വി.​പി. അ​സീ​സ് എ​ന്നി​വ​ർ ഇ​ർ​ഷാ​ദി​ന്റെ വീ​ട് സ​ന്ദ​ർ​ശി​ച്ചു.

ഊ​ർ​ജി​ത അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളെ പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ അ​ധി​കാ​രി​ക​ൾ ത​യാ​റാ​കാ​ത്ത​തി​നാ​ലാ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - Irshad's murder, Deepak missing case Organizations protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.