കോഴിക്കോട്: ഭട്ട് റോഡ് ബീച്ച് പാർക്കിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ടോയ്ലറ്റ് സൗകര്യമൊരുങ്ങി. നിർമാണം പൂർത്തീകരിച്ച വേൾഡ് ക്ലാസ് ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യ വികസനങ്ങളുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമാണം പൂർത്തീകരിച്ചത്. എല്ലാ നിലയിലും വിനോദസഞ്ചാരികൾക്ക് സൗകര്യപ്രദമാകുന്ന പദ്ധതിയാണ് വേൾഡ് ക്ലാസ് ടോയ്ലറ്റ്.
പരിപാലനത്തിന് ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയായി.കൗൺസിലർ എം.കെ. മഹേഷ്, ഡോ. നിഖിൽ ദാസ് എന്നിവർ സംസാരിച്ചു. ഡി. ഗിരീഷ് കുമാർ സ്വാഗതവും എ.ജി. ജിജി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.