കോഴിക്കോട്: ജെ.ഡി.ടി ഇസ്ലാം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ സ്റ്റുഡന്‍റ്സ് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ (എസ്.ഐ.പി.സി) യൂനിറ്റ് 2023-24 അധ്യയന വർഷത്തെ മെഗാ ഇവന്റ് സംഘടിപ്പിച്ചു.
ഹിറ -ഹിയർ ടുഗതർ (HERA - Hear Together) എന്ന പദ്ധതിയിലൂടെ കേൾവിയിൽ വൈകല്യവും ബുദ്ധിമുട്ടും അനുഭവിക്കുന്നവർക്ക് ഹിയറിങ് എയ്ഡ് ഉപകരണം നൽകുകയാണ് ലക്ഷ്യം. സാമൂഹിക പ്രവർത്തകനും ഇല ഫൗണ്ടേഷൻ ഫൗണ്ടറും നടനുമായ നജീബ് കുറ്റിപ്പുറം ചടങ്ങ് ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് കെയറുകളോടൊപ്പം പ്രവർത്തിച്ച അനുഭവങ്ങൾ അദ്ദേഹം വിദ്യാർഥികളുമായി പങ്കുവെച്ചു. കോളജ് പ്രിൻസിപ്പൾ ഡോ. ടി.കെ. മഖ്ബൂൽ മുഖ്യപ്രഭാഷണം നടത്തി. കോളജ് യൂനിയൻ ചെയർമാൻ കെ.പി. അഭിനന്ദ് അധ്യക്ഷത വഹിച്ചു.
ജെ.ഡി.ടി പ്രസിഡന്റ് ഡോ. ഇദ്രീസ്, സ്റ്റാഫ് കോഓർഡിനേറ്റർ വിജിത്ത്, ജംഷീർ (തണൽ ), ലെഫ്റ്റനന്റ് പ്രവീൺ (ഐ.ക്യു.എ.സി കോഓർഡിനേറ്റർ), ഫൈറൂസ് (എസ്.ഐ.പി.സി കോഓർഡിനേറ്റർ), എസ്.ഐ.പി.സി സെക്രട്ടറി അമീൻ റഹ്മാൻ, സെക്രട്ടറി ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു. ചടങ്ങിൽ അശുറൻസ് സർട്ടിഫിക്കറ്റ് കൈമാറി. 2024-25 എസ്.ഐ.പി.സി കമ്മിറ്റി പ്രഖ്യാപിച്ചു. ജെ.ഡി.ടി എസ്.ഐ.പി.സി പുറത്തിറക്കുന്ന മാഗസിന്‍റെ ലോഗോ പ്രകാശനം ചെയ്തു. സമീർ ബിൻസിയും ഇമാം മജ്ബൂറും ചേർന്ന് സൂഫി സംഗീത വിരുന്നും ഒരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.